ബച്ചന് കുടുബത്തിലെ പുതിയ അതിഥിയെ ഒന്നും കണ്‍കുളിര്‍ക്കെ കാണാന്‍ കൊതിപൂണ്ട് നില്‍ക്കുകയാണ് ആരാധകര്‍. ബേട്ടി ബിയ്ക്ക് ഐശ്വര്യയുടെ കണ്ണുകള്‍ ആണെന്നും, അവള് അനുസരണയുള്ളവളാണെന്നുമൊക്കെയുള്ള കേട്ടറിവ് മാത്രമേ ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ളൂ.
കുഞ്ഞിന്റെ ജനനവാര്‍ത്ത പുറത്തുവന്ന ഉടനേ തന്നെ പലരും ട്വിറ്ററിലൂടെ അമിതാഭ് ബച്ചനോടും അഭിഷേകിനോടും ചിത്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ബച്ചന് കുടുംബം നിഷേധിക്കുകയായിരുന്നു. വ്യക്തിപരമായ വിഷയമാണ് അതെന്നും അവര്‍ വ്യക്തമാക്കി.
അഭിഷേക്- ഐശ്വര്യ ദമ്പതികളുടെ കടിഞ്ഞൂല്‍ കണ്മണിയുടെ ചിത്രങ്ങള്‍ ബച്ചന് കുടുംബം വില്‍ക്കാനൊരുങ്ങുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചിത്രങ്ങള്‍ എക്സ്ക്ലൂസീവ് ആയി നേടാന്‍ ഒരു വിദേശ മാധ്യമമാണ് ബച്ചന് കുടുംബത്തെ സമീപിച്ചിരിക്കുന്നത്. കോടികള്‍ ആണ് ഇവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
മുമ്പ് ആഷ്- അഭിഷേക് വിവാഹത്തിന്റെ ഫോട്ടോകള്‍ ബച്ചന് കുടുംബം വില്പന നടത്തും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് അവര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല