അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് തീയേറ്ററുകളില്‍ പ്രേക്ഷകരെ അത്ര രസിപ്പിക്കാനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുറേ മികവാര്‍ന്ന ഷോട്ടുകള്‍ ചിത്രത്തിലുണ്ടെന്നല്ലാതെ മറ്റൊരു മേന്‍മയും ചിത്രത്തിന് അവകാശപ്പെടാനില്ലെന്നാണ് നിരൂപകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ആവശ്യത്തിനും അനാവശ്യത്തിനും സ്ലോ മോഷന്‍ ഉപയോഗിച്ചുവെന്ന ചീത്തപ്പേരും ചിത്രം സ്വന്തമാക്കി.
ബാച്ചിലര്‍ പാര്‍ട്ടിയുടെ തട്ടുപൊളിപ്പന്‍ ക്ലൈമാക്‌സിനെതിരേയും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി സിനിമയെ കരകയറ്റാനുള്ള നീക്കം നടക്കുന്നതായി സൂചനയുണ്ട്. മുന്‍പ് പൃഥ്വിരാജ്, ജയസൂര്യ, ചാക്കോച്ചന്‍, എന്നിവരെ വച്ച് ഷാഫി ഒരുക്കിയ ലോലിപോപ്പ് എന്ന ചിത്രത്തിന്റേയും ക്ലൈമാക്‌സ് മാറ്റിയിരുന്നു. ചിത്രം പുറത്തിറങ്ങി ഒരു ദിവസത്തിനകമാണ് ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയത്.
പ്രേതമായെത്തുന്ന ജയസൂര്യ ഫഌഷ് ബാക്കില്‍ കഥപറയുന്ന രീതിയിലാണ് ലോലിപോപ്പിന്റെ കഥാഗതി മുന്നോട്ട് പോയിരുന്നത്. ഇത് പ്രേക്ഷകര്‍ക്ക് ദഹിച്ചില്ലെന്ന് മാത്രമല്ല തിയറ്ററുകളില്‍ അവര്‍ പ്രകടിപ്പിയ്ക്കുകയും ചെയ്തു. തീയറ്റര്‍ റിപ്പോര്‍ട്ടുകളില്‍ നിന്നും സംഭവം പാളിപ്പോയതായി മനസ്സിലാക്കിയ സംവിധായകന്‍ ഷാഫിയും സംഘവും ക്ലൈമാക്‌സില്‍ മാറ്റം വരുത്താന്‍ തീരുമാനിയ്ക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല