ബ്രിട്ടനിലെ ജനങ്ങള്‍ ഇമെയില്‍ അയക്കുന്നതും വെബ്സൈറ്റ് സന്ദര്ശിക്കുന്നതുമായുള്ള കാര്യങ്ങള്‍ സൂക്ഷമായി നിരീക്ഷിക്കുന്നതിനുള്ള ഡേവിഡ് കാമറൂണിന്റെ പുതിയ സംവിധാനം തിരിച്ചടി നേരിടുന്നു. അടുത്തമാസത്തെ രാജ്ഞിയുടെ പ്രസംഗത്തിന് ശേഷം എല്ലാ ഇന്റര്‍നെറ്റ് കമ്പനികളിലും ഇതിനായുള്ള സംവിധാനം ഘടിപ്പിക്കുവാനുള്ള തീരുമാനം പുനപരിശോധിക്കും എന്ന് അധികൃതര്‍ അറിയിച്ചു. ഈ സംവിധാനം വഴി ഫോണ്‍ വിളിക്കുന്നതും മെസേജ് അയക്കുന്നതും ഇമെയില്‍ അയക്കുന്നതും വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതുമായ കാര്യങ്ങള്‍ കൃത്യമായി നോരീക്ഷിക്കുവാന്‍ സാധിക്കും.
ഇതിനു മുന്‍പ് 2006ല്‍ ഇതേ രീതിയില്‍ ലേബര്‍ പാര്‍ട്ടി ഒരു സംവിധാനം മുന്‍പോട്ടു വച്ച് എങ്കിലും എതിര്‍പ്പ് വന്നതിനെ തുടര്‍ന്ന് വേണ്ടെന്നു വക്കുകയായിരുന്നു. തീവ്രവാദത്തെ തടയുന്നതിനാല്‍ ഈ പുതിയ സംവിധാനം ആവശ്യമെന്നു സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെതിരെ ഇതേ കാര്യത്തിനു ശക്തമായി രംഗത്ത് വന്നത് കണ്സേര്വെട്ടിവ് പാര്‍ട്ടിയാണ്. ജനങ്ങളുടെ സ്വകാര്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിലായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുക.
ആക്രമികളെയും തീവ്രവാദികളെയും മാത്രം ലക്‌ഷ്യം വച്ചല്ല ഈ സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്ന് പകല്‍ പോലെ വ്യക്തമാണ്. സ്വാതന്ത്രവും സ്വകാര്യതയും നഷ്ടമായ ജനത എന്നത് തന്നെ നാണം കെട്ട ഏര്‍പ്പാടാണ്. ജനങ്ങളെ സംരക്ഷിക്കാന്‍ ഇത് പോലൊരു നിയമത്തിന്റെ ആവശ്യകത ചോദ്യം ചെയ്തെ പറ്റൂ എന്ന് പല വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശനിയമങ്ങള്‍ക്കെതിരെയാണ് ഈ നിയമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല