സ്വന്തം ലേഖകൻ: ലോകത്തിലെ തന്നെ ഏറ്റവും ജനകീയമായ മ്യൂസിക്ക് ബാന്റുകളിലൊന്നായ ബാക്‌സ്ട്രീറ്റ് ബോയ്‌സ് 13 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തുന്നു. തങ്ങളുടെ ഡി.എന്‍.എ വേള്‍ഡ് ടൂറിന്റെ ഭാഗമായി മെയ് മാസത്തിലാണ് ബാന്റ് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുക. മെയ് 4,5 തിയ്യതികളില്‍ മുംബൈ ജിയോ വേള്‍ഡ് ഗാര്‍ഡന്‍സിലും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തിലുമാണ് പരിപാടി.
2010 ലാണ് ബാക്‌സ്ട്രീറ്റ് ബോയ്‌സ് അവസാനമായി ഇന്ത്യയിലെത്തിയത്. 1993 ല്‍ രൂപീകൃതമായ ബാന്റ് ഷോ മീ ദ മീനിങ്, ഷെയ്പ് ഓഫ് മൈ ഹാര്‍ട്ട്, ആസ് ലോങ് ആസ് ലവ് മീ എന്നീ ഗാനങ്ങളിലൂടെയാണ് ജനപ്രിയമായത്. നിക്ക് കാര്‍ട്ടര്‍, കെവിന്‍ റിച്ചാര്‍ഡ്‌സണ്‍, ബ്രയാന്‍ ലിട്രല്‍, എജെ മക്‌ലീന്‍ എന്നിവരാണ് ബാന്റിലെ ഗായകര്‍.
ഈജിപ്തില്‍ നിന്ന് ആരംഭിക്കുന്ന ബാന്റിന്റെ വേള്‍ഡ് ടൂറില്‍ അമേരിക്ക, യുഎഇ, ബഹ്‌റൈന്‍, സൗദി, ഇസ്രയേല്‍ സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും പരിപാടികള്‍ നടക്കും. നേരത്തെ ഈ ടൂറിന്റെ തയ്യാറെടുപ്പുകളുടെ ഡോകുമെന്ററി ബാന്റ് പുറത്തുവിട്ടിരുന്നു. ലോകമെമ്പാടുമുള്ള ബാന്റിന്റെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. ഇന്ത്യയിലും ഏറെ ആരാധകരുള്ള ബാന്റാണ് ബാക്‌സ്ട്രീറ്റ് ബോയ്‌സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല