1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2012


ഹീലുളള ചെരുപ്പുകള്‍

ഹീലുളള ചെരുപ്പുകള്‍ പെണ്‍കുട്ടികളുടെ ഒരു ദൗര്‍ബല്യമാണ്. എന്നാല്‍ ഉയര്‍ന്ന ഹീലുകള്‍ നമ്മുടെ നില്‍പ്പിനേയും നടപ്പിനേയും ഒക്കെ മോശമായി ബാധിക്കുന്ന കാര്യമാണ്. ശരീരത്തിലെ സന്ധികളില്‍ കടുത്ത സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നത് മൂലം ഹീലുളള ചെരുപ്പുകള്‍ ഉപയോഗിക്കുന്നവരില്‍ ആര്‍ത്രൈറ്റിസ്, നടുവേദന, പേശീകള്‍ക്ക് ക്ഷതം സംഭവിക്കുക തുടങ്ങിയവ ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. ചെരുപ്പുകളുടെ ഹീലുകള്‍ 1.5 ഇഞ്ചില്‍ താഴെയായിരിക്കാന്‍ ശ്രദ്ധിക്കണം ഒപ്പം ഇന്‍സോള്‍ ഉളള ചെരുപ്പുകളാകണം ദിവസവും ധരിക്കുന്നത്.

ഭാരമുളള ഹാന്‍ഡ്ബാഗുകള്‍

ഗാഡ്‌ജെറ്റുകളും ആക്‌സസറീസുകളും കുത്തിനിരച്ച ഭാരമുളള ബാഗുകളാകും ഓരോ പെണ്‍കുട്ടികളുടേയും തോളില്‍ തൂങ്ങുന്നത്. സ്ഥിരമായി ഭാരമുളള ബാഗുകള്‍ തോളില്‍ തൂക്കുന്നത്. നടുവേദന, കഴുത്ത് വേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

മേക്കപ്പ് ഇട്ട് ഉറങ്ങുക

പലരും പാര്‍ട്ടികളും മറ്റും കഴിഞ്ഞ് മേക്കപ്പ് പോലും മാറാതെ ഉറങ്ങാനായി പോകുന്നത് ഒരു പതിവാണ്. മേക്കപ്പ് മാറ്റാതെ ഉറങ്ങുന്നത് ദിവസം മുഴുവന്‍ അഴുക്ക് ചര്‍മ്മത്തില്‍ തന്നെ അടിഞ്ഞ് കൂടാന്‍ കാരണമാകുന്നു. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവും പാടുകളും ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു. മസ്‌കാര മാറ്റാതെ ഉറങ്ങുന്നത് കണ്ണില്‍ ചൊറിച്ചിലുണ്ടാക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.

പുരുഷന്‍മാരുമൊത്ത് മദ്യപിക്കുക

പാര്‍ട്ടികള്‍ക്കും മറ്റും പോകുമ്പോള്‍ കമ്പനിക്കായി പുരുഷന്‍മാര്‍ക്കൊപ്പം മദ്യപിക്കുന്നത് നിലവില്‍ ഒരു സ്റ്റാറ്റസ് സിംബലായാണ് സ്ത്രീകള്‍ കാണുന്നത്. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഭാരക്കുറവാണന്ന് മാത്രമല്ല ശരീരത്തിലെ ജലത്തിന്റെ അളവ് കുറവുമായിരിക്കും. അതിനാല്‍ മദ്യപിക്കുമ്പോള്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ അളവില്‍ ആല്‍ക്കഹോള്‍ അകത്ത് ചെല്ലാനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുമുളള സാധ്യത വളരെ കൂടുതലാണ്.

തെറ്റായ അളവിലുളള ബ്രാ ധരിക്കുക

ഏകദേശം 70 ശതമാനം സ്ത്രീകള്‍ക്കും അവരുടെ ബ്രേസിയറിന്റെ ശരിയായ അളവ് അറിയില്ല. തെറ്റായ അളവിലുളള ബ്രാ ധരിക്കുന്നത് നടുവേദന, കഴുത്ത് വേദന, സ്തനങ്ങളിലെ വേദന ഇവയ്്‌ക്കൊക്കെ കാരണമാകും. പലര്‍ക്കും ഇതുമൂലം ചര്‍മ്മത്തില്‍ ചൊറിച്ചില്‍, രക്തപ്രവാഹം തടസ്സപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകാം. ബ്രേസിയര്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് കറക്ടായ അളവ് തിട്ടപ്പെടുത്തുന്നത് പല ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും നിങ്ങളെ രക്ഷപെടുത്തും.

സങ്കടം, പശ്ചാത്താപം

സമ്മര്‍ദ്ദം മാനസിക ആരോഗ്യത്തേയും ശാരീരിക ആരോഗ്യത്തേയും ഒരുപോലെ ബാധിക്കുന്ന കാര്യമാണ്. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് സമ്മര്‍ദ്ധത്തിന് അടിപ്പെടാനുളള സാധ്യത രണ്ട് മടങ്ങ് അധികമാണ്. ഭാവിയെ കുറിച്ചുളള അകാരണമായ ഉത്കണ്ഠയും തെറ്റുകളെ കുറിച്ച് അമിതമായി പശ്ചാത്തപിക്കുന്നതും ആരോഗ്യത്തെ തകരാറിലാക്കുകയേ ഉളളൂ. ബന്ധങ്ങള്‍ തകര്‍ന്നതിനെക്കുറിച്ച് ആലോചിച്ച് സ്വന്തം ആരോഗ്യം തകരാറാക്കുന്നതില്‍ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍

ശരീരത്തെക്കുറിച്ചുളള അമിതമായ ഉത്കണ്ഠ

സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തേക്കുറിച്ച് അമിതമായ ഉത്കണ്ഠയായിരിക്കും. ഒബ്‌സ്ട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് സാധാരണയിലും താഴെ ശരീരഭാരമുളള 16 ശതമാനം സ്ത്രീകളുടെ ധാരണ തങ്ങള്‍ തടിച്ചികളാണന്നായിരുന്നു. ഇത്തരം ചിന്തകള്‍ മാനസികാരോഗ്യത്തെ മാത്രമല്ല അശാസ്ത്രീയമായ ഡയറ്റിങ്ങ് രീതികള്‍ സ്വീകരിച്ച് ശാരീരിക ആരോഗ്യത്തെ കൂടി തകരാറിലാക്കും.

ഇമോഷണല്‍ ഈറ്റിങ്ങ്

പുരുഷന്‍മാര്‍ സാധാരണ സന്തോഷം വരുമ്പോഴാണ് ധാരാളം ഭക്ഷണം കഴിക്കുന്നതെങ്കില്‍ സ്ത്രീകള്‍ സങ്കടം വരുമ്പോഴാണ് കൂടുതല്‍ ഭക്ഷണം കഴിക്കുന്നത്.പലരും മധുരവും കാലറിയും അധികമുളള ഭക്ഷണമാണ് തിരഞ്ഞെടുക്കുന്നതും. ഇനിമുതല്‍ സങ്കടം വരുമ്പോള്‍ ഓടിപ്പോയി ഭക്ഷണം കഴിക്കാതെ മനസ്സിനെ സന്തോഷഭരിതമാക്കുന്ന എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുന്നത് ഡയറ്റിങ്ങിനേക്കാള്‍ ഫലം ചെയ്യും.

ശരിയായി ഉറങ്ങാതിരിക്കുക

ശരിയായി ഉറങ്ങാതിരിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുളള അപ്പിയറന്‍സിനെ ബാധിക്കും. ഉറക്കമില്ലായ്മ മൂലം ആക്‌സിഡന്റുകള്‍ വര്‍ദ്ധിക്കാനും കൂടുതല്‍ കാലറി ശരീരത്തിലേക്ക് സ്വീകരിക്കാനും ഹൃദയാരോഗ്യം തകരാറിലാകാനും കാരണമാകും. പുരുഷന്‍മാരേക്കാള്‍ ഉറക്കമില്ലായ്മ കാരണമുളള പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളിലാണ്. ഉറക്കമില്ലായ്മ സ്ത്രീകളുടെ രക്തസമ്മര്‍ദ്ദം കൂട്ടുകയും മൂഡ് മാറ്റാന്‍ കാരണമാവുകയും ചെയ്യുന്നു.

സ്വന്തം കാര്യങ്ങള്‍ മാറ്റിവെയ്ക്കുക

പല സ്ത്രീകളും സ്വന്തം കാര്യങ്ങള്‍ക്ക് അവസാന പരിഗണന മാത്രമാണ് നല്‍കാറ്. സ്വന്തം കാര്യങ്ങള്‍ അവഗണിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിക്കുന്നത് മാനസിക സമ്മര്‍ദ്ദം കൂട്ടുകയും ആരോഗ്യസ്ഥിതി പെട്ടന്ന് വഷളാവുകയും ചെയ്യുന്നു. തിരക്കുകള്‍ക്കിടയിലും സ്വന്തം ഇഷ്ടങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നതും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതും ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവ് വരെ പരിഹാരമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.