ജോസ് പുത്തന്‍കളം (കവന്‍ട്രി): യുകെകെസിഎയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആവേശകരമായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എം.കെ ജോസഫ് മാധവപ്പള്ളിയില്‍ മെമ്മോറിയല്‍ ട്രോഫിക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിന്റെ അനീഷ് സിബു സഖ്യം ജേതാക്കളായി. രണ്ടാം സ്ഥാനം സാജന്‍ പഴയമ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിക്ക് ബിര്‍മിങ്ഹാം യൂണിറ്റിലെ ബാബു ജോബി സഖ്യവും പാഷന്‍ ഹെല്‍ത്ത് കെയര്‍ സ്‌പോണ്‍സര്‍ ചെയ്ത മൂന്നാം സ്ഥാനത്തിന് ഗ്‌ളാസ്‌ഗോ യൂണിറ്റിലെ ലിനു ഷിബു സഖ്യവും ജിജോ മടക്കക്കുഴി സ്‌പോണ്‍സര്‍ ചെയ്ത നാലാം സ്ഥാനത്തിന് ബ്രിസ്റ്റള്‍ യൂണിറ്റിലെ ഷാജി ബിനു സഖ്യവും അര്‍ഹരായി.
വാശിയേറിയ മിക്‌സഡ് ഡബിള്‍സ് മത്സരത്തില്‍ ജോസ് വെളിയത്ത് പുത്തന്‍പുരയ്ക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സ്ഥാനത്തിന് ഹംബര്‍സൈഡ് യൂണിറ്റിലെ ബിജു ലിനു സഖ്യവും പാഷന്‍ ഹെല്‍ത്ത് സ്‌പോണ്‍സര്‍ ചെയ്ത രണ്ടാം സ്ഥാനത്തിന് കവന്‍ട്രി യൂണിറ്റിലെ ജോബി സിമി സഖ്യവും ചിന്നാസ് കേറ്ററിംഗ് സ്‌പോണ്‍സര്‍ ചെയ്ത മൂന്നാം സ്ഥാനത്തിന് ബിര്‍മിങ്ഹാം യൂണിറ്റിലെ ബാബു സ്മിത സഖ്യവും പീറ്റര്‍ കല്ലിടാന്തിയില്‍ സ്‌പോണ്‍സര്‍ ചെയ്ത നാലാം സ്ഥാനത്തിന് ബിര്‍മിങ്ഹാം യൂണിറ്റിലെ മാനവ് ജാബിള്‍ സഖ്യവും അര്‍ഹരായി.
കാണികളില്‍ ആവേശം വിതച്ചു ജൂനിയേഴ്‌സ് എല്ലാം സ്ഥാനത്തേക്കും ലീഡ്‌സ് യൂണിറ്റാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ഒന്നാം സ്ഥാനം കവന്‍ട്രി യൂണിറ്റിലെ മാത്യു ജോഷ് സഖ്യം രണ്ടാം സ്ഥാനം മാനവ് സ്റ്റീവ്‌സണ്‍ ബിര്‍മിങ്ഹാം, മൂന്നാം സ്ഥാനം വിശാല്‍ അലന്‍ വൂസ്റ്റര്‍ നാലാം സ്ഥാനം സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ശില്‍പ റൂവെല്‍ സഖ്യം നേടി. ഗെയിം ഓഫ് ദി ഡേ ടീമായി ശില്‍പ റൂവെല്‍ സഖ്യത്തിന് പ്രത്യേക അവാര്‍ഡും നല്‍കി പ്രോത്സാഹിപ്പിച്ചു.
രാവിലെ നടന്ന ഉത്ഘാടന സമ്മേളനത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര സ്വാഗതവും പ്രസിഡന്റ് ബിജു മടുക്കക്കുഴി അധ്യക്ഷ പ്രസംഗവും ബാബു തോട്ടം നിയമാവലിയും പറഞ്ഞു. തുടര്‍ന്ന് യുകെകെസിഎ പ്രസിഡന്റ് ബിജു മടുക്കക്കുഴി കവന്‍ട്രി യൂണിറ്റ് പ്രസിഡന്റ് ശുഭാ കണാരപള്ളില്‍ എന്നിവര്‍ തമ്മിലുള്ള ബാഡ്മിന്റണ്‍ കളിച്ചു ഉത്ഘാടനം ചെയ്തു.
യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ബിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡ്‌വൈസേഴ്‌സ് ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.
വിജയികള്‍ക്ക് ബിജു മടുക്കക്കുഴി, ജോസി നെടുംതുരുത്തി പുത്തന്‍പുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ പുത്തന്‍കളം, ഫിനില്‍ കളത്തില്‍കോട്ട്, ജിജോ മാധവപ്പള്ളിയില്‍, റെജി വൂസ്റ്റര്‍, സോജി കവന്‍ട്രി, സ്മിത തോട്ടം, സിറില്‍ പനംകാല, ബിനോയ് സ്‌റ്റോക് ഓണ്‍ ട്രെന്‍ഡ്, ലിനു ഗ്‌ളാസ്‌ഗോ, സജി ലെസ്റ്റര്‍, വിജി ലെസ്റ്റര്‍, ജോസ് കവന്‍ട്രി, സിബി കണ്ടത്തില്‍, അജീഷ് കടുതോടിയില്‍, ജോസ് സ്‌റ്റോക് ഓണ്‍ ട്രെന്‍ഡ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല