നോട്ടിങ്ഹാംന്മ യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിങ്ഹാമില്‍ വച്ച് നടക്കും. റീജണിലെ അംഗ സംഘടനയായ നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (NMCA) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്.മത്സരത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ പുര്‍ത്തിയായതായി യുക്മ റീജണല്‍ സെക്രട്ടറിയും എന്‍എംസിഎ പ്രസിഡണ്ടുമായ ശ്രീ ഡിക്‌സ് ജോര്‍ജ് അറിയിച്ചു .
25 പൗണ്ട് ആണ് രജിസ്റ്റര്‍ ചെയ്യുവാനുള്ള ഫീസ്..യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യര്‍ത്ഥനമാനിച്ച് നടത്തപ്പെടുന്ന എട്ട് മുതല്‍ പതിനാറ് വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ്. കുട്ടികളുടെ മത്സരത്തിനു 5 പൗണ്ട് ആണ് ഫീസ്. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടും. എന്നാല്‍ കുട്ടികളുടെ മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി ക്‌സ് ജോര്‍ജ് 07403312250 ജിജോ ജോസഫ് 07807908073 (NMCA ) രാകേഷ് നായര്‍ 07828686544(NMCA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല