സ്വന്തം ലേഖകൻ: 74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ആന്റണി ഹോപ്കിന്‍സിനെ തെരഞ്ഞെടുത്തു. ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. നൊമാഡ് ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സെ മക്‌ഡോര്‍മാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ദ ഫാദർ സ്വന്തമാക്കി. മിനാരിയിലെ പ്രകടനത്തിൽ യൂ യോന്‍ ജുങ്ങ് മികച്ച സഹനടിയായി തിരെഞെടുക്കപ്പെട്ടു. ഇന്ത്യയില്‍നിന്നുള്ള ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തിലെ ആദര്‍ശ് ഗൗരവ് മികച്ച നടനുള്ള മത്സരപട്ടികയില്‍ ഇടം നേടിയിരുന്നു. കൊവിഡ് വ്യാപനം കാരണം സാമൂഹ്യ അകലം പാലിച്ചും നിയന്ത്രണങ്ങളോടും സംഘടിപ്പിച്ച പരിപാടി ലണ്ടനിലെ റോയൽ ആൽബെർട്ട് ഹാളിലാണ് നടന്നത്.
മറ്റു പുരസ്‌കാരങ്ങൾ ;
മികച്ച ചിത്രം – നൊമാഡ്ലാന്‍ഡ്
മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി)
മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)
മികച്ച ഇംഗ്ലീഷിതര ചിത്രം- അനതര്‍ റൗണ്ട്
മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍
മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍
മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്‌ലാന്‍ഡ്)
മികച്ച അവലംബിത തിരക്കഥ- എമറാന്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍)
മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍
മികച്ച ഛായാഗ്രാഹകന്‍- നൊമാഡ്‌ലാന്‍ഡ്
മികച്ച കാസ്റ്റിങ്- മാങ്ക്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം
മികച്ച മേയ്ക്ക്അപ്പ്- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം
മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റല്‍
മികച്ച സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്- ടെനെറ്റ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല