സ്വന്തം ലേഖകൻ: ലബനനിലെ പേജർ പൊട്ടിത്തെറിച്ചതിനെ തുടർന്ന്, ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ പേജർ, വാക്കി ടോക്കി ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് ഖത്തർ എയർവേസ് നിരോധിച്ചു. യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ ഇത് അനുവദിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു.
ലബനൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. റഫീഖ് ഹരിരി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഈ നിരോധനം ബാധകമാണ്. മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ ഈ നിരോധനം തുടരുമെന്നും ഖത്തർ എയർവേസ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ ഉണ്ടായ പേജർ, വാക്കി ടോക്കി പൊട്ടിത്തെറിയിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല