1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2024

സ്വന്തം ലേഖകൻ: യൂറോപ്യൻ യാത്രക്കാർക്കായി പുതിയ ബാഗേജ് മാർഗനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. പ്രത്യേകിച്ചും ഹാന്‍ഡ് ബാഗേജുകളുടെ കാര്യത്തില്‍. സെപ്റ്റംബർ ഒന്നു മുതലാണ് യൂറോപ്യന്‍ യൂണിയന്‍ വിമാനത്താവളങ്ങളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലായത്.

യാത്രചെയ്യുമ്പോള്‍ കരുതാവുന്ന ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിമീറ്റർ ആയി പരിമിതപ്പെടുത്തി. സെക്യൂരിറ്റി പരിശോധനയ്ക്ക് മുന്‍പ് സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ നിക്ഷേപിക്കുകയും വേണം. മരുന്നുകള്‍, കുട്ടികള്‍ക്കുളള പാനീയങ്ങള്‍ തുടങ്ങിയവയ്ക്ക് ഇളവുണ്ടെങ്കിലും ഇതും സുതാര്യമായ പ്ലാസ്റ്റിക് ബാഗിലായിരിക്കണമെന്ന നിബന്ധനയുണ്ട്. യൂറോപ്യന്‍ യൂണിയനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്.

യാത്രാക്കാരന് രണ്ട് ബാഗുകള്‍ മാത്രമാണ് കാരി ഓണ്‍ അലവന്‍സായി അനുവദിച്ചിട്ടുളളത്. ഒന്ന് ഹാന്‍ഡ് ലഗേജും ,മറ്റൊന്ന് ബാക് പാക് പോലുളള ചെറിയ ഹാന്‍ഡ് ബാഗും.

കയ്യില്‍ കൊണ്ടുപോകാവുന്ന ലഗേജിന്‍റെ പരമാവധി തൂക്കം 10 കിലോയില്‍ അധികരുത്. ഇതില്‍ ക്യാബിന്‍ ബാഗിന്‍റെ വലിപ്പം 55x 40x 20 എന്നതില്‍ കൂടരുത്. ബാക് പാക്, ലാപ് ടോപ് ബാഗുകള്‍ക്ക് 40x 30x 15 എന്നതാവണം അളവ്. ഈ ഹാന്‍ഡ് ബാഗ് അല്ലെങ്കില്‍ ബാക്ക് പാക്ക് യാത്രസീറ്റിന്‍റെ അടിയില്‍ ഒതുക്കിവയ്ക്കാന്‍ പാകത്തിലുളളതായിരിക്കണമെന്നും നിബന്ധനയുണ്ട്.

ക്രീമുകള്‍, എയർ ജെല്‍, ഹെയർ സ്പ്രേ, ലിപ് ഗ്ലോസ്, ലോഷന്‍സ്, മസ്കാര, ഓയില്‍സ്, പെർഫ്യൂമുകള്‍, ഷേവിങ് ഫോം, ഷവർ ജെല്‍, സ്പ്രെ ഡിയോഡ്രന്‍റ്, ടൂത്ത് പേസ്റ്റ്

ഹാന്‍ഡ് ബാഗേജ് പരിശോധനകള്‍ക്കായി വിമാനത്താവളങ്ങളില്‍ സി3 സ്കാനിങ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതോടെ നേരത്തെ നിലവിലുണ്ടായിരുന്ന നിയമങ്ങളില്‍ മാറ്റം വന്നിരുന്നു. എന്നാല്‍ അത്തരം നിയന്ത്രങ്ങള്‍ തിരിച്ചുവരുന്നുവെന്ന സൂചനയാണ് പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കുന്നത്.

യൂറോപ്യന്‍ കമ്മീഷന്‍ ഡയറക്ടറേറ്റ് ജറല്‍ ഫോർ മൊബിലിറ്റി ആൻഡ് ട്രാന്‍സ് പോർട്ടാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയത്. ഇസിയ്ക്ക് കീഴില്‍ വരുന്ന വിമാനങ്ങളിലെ യാത്രമാർഗ്ഗനിർദ്ദേശങ്ങള്‍ ഏകീകരിക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.