സ്വന്തം ലേഖകന്‍: ബാഗ്ദാദിനു തൊട്ടടുത്ത് ഇസ്ലാമിക് സ്റ്റേറ്റും ഇറാഖ് സൈന്യവും മരണപ്പോരാട്ടം. ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മേഖലയില്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി തീവ്രവാദികളും സൈനികരും മരിച്ചു.
ഇറാഖില്‍ ബാഗ്ദാദിനടുത്തുള്ള അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസും സൈന്യവും തമ്മിലുള്ള പോരാട്ടം ശക്തമായിതിന് പിന്നാലെയാണ് മറ്റ് മേഖലകളിലേക്കും പോരാട്ടം വ്യാപിച്ചിരിക്കുന്നത്. റമദിക്കടുത്ത് നടന്ന കാര്‍ബോബ് സ്‌ഫോടനത്തില്‍ 18 പേര്‍ മരിച്ചു.
ഇതിന് തിരിച്ചടിയായാണ് അന്‍ബാര്‍, ദിജ്‌ല, ബാജി പ്രവിശ്യകളില്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. പോരാട്ടത്തില്‍ നിരവധി ഐഎസ് പ്രവര്‍ത്തകര്‍ മരിച്ചതായും യുദ്ധസന്നാഹങ്ങള്‍ തകര്‍ത്തതായും സൈനിക വക്താവ് വ്യക്തമാക്കി.
ഇതിനിടയില്‍ ബാഗ്ദാദില്‍ റോഡിലും മറ്റമുള്ള ബോംബുകള്‍ നീക്കുന്നതിനുള്ള ശ്രമം ഇരാകി സേന ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പലായനം ചെയ്തവരെ തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ഈ പരിപാടി. അതേസമയം അന്‍ബാര്‍ തിരിച്ചു പിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഐഎസില്‍ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടി വരുന്നുണ്ട്.
സിറിയ, ജോര്‍ഡന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കുവക്കുന്ന അന്‍ബാറിന്റെ നിയന്ത്രണം മേയ് ആദ്യമാണ് ഐ.എസ് കൈക്കലാക്കിയത്. തുടര്‍ന്ന കഴിഞ്ഞ ഒരു മാസമായി അന്‍ബാര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സൈന്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല