1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2021

സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ സ്വീകരിക്കുകയോ രോഗമുക്തി നേടുകയോ ചെയ്തവർക്ക് ബുധനാഴ്ച മുതൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുമതി. യാത്രക്കാരെ അയക്കാനും സ്വീകരിക്കാനും എത്തുന്നവര്‍ക്ക് അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിലെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ബി അവെയർ ആപ് വഴിയോ അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള അംഗീകൃത ആപ് വഴിയോ വാക്സിൻ സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കും. കൂടാതെ രോഗമുക്തിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അതേസമയം, സ്പുട്നിക് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള നീട്ടിയതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന്‍റെ ഉത്പാദനത്തിലും വിതരണത്തിലെയും സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായി ഇത് കാരണം വാക്സിൻ എത്തുന്നതിന് കാലതാമസം സംഭവിക്കുന്നു. ഇതാണ് വാക്സിന്‍ വിതരണം തടസ്സപ്പെടാന്‍ കാരണം. രണ്ടാം ഡോസിനുള്ള തീയതി ബി അവെയർ ആപ്പ് വഴി പുതുക്കി നൽകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.