1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2021

സ്വന്തം ലേഖകൻ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഞ്ചനക്ഷത്ര പദവി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ശുചിത്വവും സുരക്ഷിതത്വവും കൈവരിച്ചതിലാണ് ബഹ്‌റൈന്‍ ഈ പദവി നേടാനായത്. വൃത്തിയും ശുചിത്വവും കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള മികച്ച 5 % വിമാനത്താവളങ്ങളില്‍ ബഹ്‌റൈനും ഉള്‍പ്പെടുന്നു.

2021 ഡിസംബറില്‍ അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്‌സ് നടത്തിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ വിശദമായ ഓഡിറ്റിനെ തുടര്‍ന്നാണ് ഈ 5 സ്റ്റാര്‍ കോവിഡ് എയര്‍പോര്‍ട്ട് സുരക്ഷാ റേറ്റിംഗ് ബിഐഎയ്ക്ക് ലഭിച്ചത്. അപകടസാധ്യത കുറയ്ക്കുന്നതിനും ഉപഭോക്താവിന്റെയും ജീവനക്കാരുടെയും ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന 175 വ്യത്യസ്ത സുരക്ഷാ പ്രോട്ടോക്കോളുകള്‍ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ഓഡിറ്റ് വിലയിരുത്തി.

ഇത്തരത്തിലൊരു നേട്ടം അഭിമാനകരമാണെന്ന് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് അതോറിറ്റി കമ്പനി സിഇഒ മുഹമ്മദ് യൂസുഫ് അല്‍ ബിന്‍ഫലാഹ് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രവര്‍ത്തനവുമായി കൂടുതല്‍ മുന്നേറാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസിഎഒ കൗണ്‍സിലിന്റെ ഏവിയേഷന്‍ റിക്കവറി ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി കിഗ്ഡം ഓഫ് ബഹ്‌റൈന്‍ ഗവണ്‍മെന്റിന്റെ ആവശ്യതകള്‍ക്ക് അനുസൃതമായി ആരോഗ്യം, ശുചിത്വം, സുരക്ഷാ നടപടികള്‍ എന്നിവ നടപ്പിലാക്കുന്നത് പരിശോധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.