1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2021

സ്വന്തം ലേഖകൻ: ബഹ്റൈനില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റർ ഡോസ് സമയപരിധി ആറ് മാസത്തിൽ നിന്ന് മൂന്ന് മാസമായി കുറച്ചു. ദേശീയ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ഏകോപന സമിതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് തീരുമാനം നടപ്പിലാക്കാന്‍ ബഹ്റെെന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലിയിരുത്തിയാണ് തീരുമാനം എടുത്തിരിക്കുന്നത്.

സ്പുട്നിക്, ഫൈസർ, കൊവിഷീൽഡ് എന്നീ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സമയപരിധിയാണ് കുറച്ചിരിക്കുന്നത്. എന്നാല്‍ സിനോഫാം വാക്സിന് സ്വീകരിച്ചവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞാന്‍ വാക്സിന്‍ സ്വീകരിക്കണം. ആ നിയമം ഇപ്പോഴും മാറ്റമില്ലാതെ തുടരും. രോഗമുക്തി നേടിയവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവും കുറച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളില്‍ എടുത്താന്‍ മതിയെന്നത് ആറ് മാസമാക്കി കുറച്ചു.

ഫൈസർ വാക്സിന്‍ സ്വീകരിച്ചവര്‍ ആണെങ്കില്‍ അതേ വാക്സിന്‍ തന്നെ ബൂസ്റ്റര്‍ ഡോസ് ആയി സ്വീകരിക്കണം. 18 വയസിന് മുകളിലുള്ളവർ ആണെങ്കില്‍ ആണ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹത. കൊവിഷീല്‍ഡ് സ്വീകരിച്ച 18 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിനുശേഷം അതേ വാക്സിൻ അല്ലെങ്കിൽ ഫൈസർ വാക്സിനോ ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാം. രോഗമുക്തി നേടി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ ആണെങ്കില്‍ ആറ് മാസം കഴിഞ്ഞ് ബൂസ്റ്ററ്‍ ഡോസ് സ്വീകരിക്കാന്‍ സാധിക്കും.

ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവര്‍ക്ക് വാക്സിന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുന്‍ക്കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് ഹെൽത് സെൻററിൽ നേരിട്ട് പോയി വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കും. ബൂസ്റ്റർ ഡോസ് എടുത്ത ശേഷം ബിഅവെയർ ആപ്പിലെ പച്ച ഷീൽഡ് മഞ്ഞയായി മാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.