സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണത്തിന്റെ പാതയില്‍ കടുത്ത നടപടികളുമായി ബഹ്‌റൈനും. പ്രവാസികള്‍ക്ക് തിരിച്ചടി. ബഹ്‌റൈനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഈ വര്‍ഷം അഞ്ച് എംപ്ലോയ്‌മെന്റ് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വിവിധ മേഖലകളിലെ ഉയര്‍ന്ന തസ്തികകളില്‍ ഉള്‍പ്പെടെ സ്വദേശികള്‍ക്ക് കൂടൂതല്‍ അവസരങ്ങള്‍ നല്‍കും.
കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. രാജ്യത്ത് വളരുന്ന തൊഴിലില്ലായ്മ കണക്കിലെടുത്താണ് പുതിയ നടപടിയെന്നാണ് സൂചന. ഒപ്പം എണ്ണ വിലയിടവില്‍ ആടി നില്‍ക്കുന്ന സമ്പദ്‌വ്യവസ്ഥയും അധികാരികലെ ആശങ്കപ്പെടുത്തുകയാണ്. സൗദിയുടെ വഴിയെ സ്വദേശിവല്‍ക്കരണത്തിലേക്ക് ബഹ്‌റൈനും നീങ്ങുമ്പോള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് അത് കനത്ത് തിരിച്ചടിയാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല