1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2021

സ്വന്തം ലേഖകൻ: ബഹ്റൈനിൽ കൂടുതൽ നിക്ഷേപം ആകർഷിച്ച്​ രാജ്യത്തെ തൊഴിൽ മേഖല ശക്​തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്​​. രാജ്യത്തെ കമ്പനി നിയമങ്ങളിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ ഇൗ ദിശയിലുള്ളതാണ്​. വിവിധ ബിസിനസ്​ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വ്യവസ്​ഥകളിൽ കൊണ്ടുവന്ന മാറ്റങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്കും അനുകൂലമാണ്​.

രാജ്യത്തെ വ്യവസായ മുന്നേറ്റം ഉറപ്പുവരുത്തി സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ്​ പരിഷ്​കരണ നടപടികളുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള കമ്പനികൾ തുടങ്ങണമെങ്കിൽ അതി​െൻറ കുറഞ്ഞ മൂലധനം എത്രയായിരിക്കണമെന്ന്​ നേരത്തെ വ്യവസ്​ഥയുണ്ടായിരുന്നു. ഒരു ഡബ്ല്യൂ.എൽ.എൽ കമ്പനി തുടങ്ങണമെങ്കിൽ കുറഞ്ഞത്​ 20,000 ദിനാർ ബാങ്കിൽ ഡെപ്പോസിറ്റ്​ ചെയ്യണമായിരുന്നു. ഇൗ വ്യവസ്​ഥയിൽ ഇപ്പോൾ മാറ്റം വരുത്തി. മൂലധനം കമ്പനിയുടെ ഉടമസ്​ഥർക്ക്​ തീരുമാനിക്കാം.

ഒാരോ ​ഒാഹരിയുടെയും കുറഞ്ഞ തുക 50 ദിനാർ ആയിരുന്നത്​ ഇപ്പോൾ 100 ഫിൽസ്​ മാത്രമാക്കി. ഡബ്ല്യൂ.എൽ.എൽ കമ്പനി തുടങ്ങണമെങ്കിൽ രണ്ട്​ പാർട്​ണർമാർ വേണമെന്ന വ്യവസ്​ഥയും മാറ്റി. ഇപ്പോൾ ഒരാൾ മാത്രം മതി. വിവിധ മേഖലകളിൽ പൂർണമായും വിദേശികൾക്ക്​ ബിസിനസ്​ തുടങ്ങാനും അനുമതി നൽകിയിട്ടു​ണ്ട്. ഫാക്​ടറി, ഹോസ്​പിറ്റൽ, ഹോസ്​പിറ്റാലിറ്റി, സേവനമേഖല, ഹോൾഡിങ്​, കൺസൽട്ടൻസി എന്നീ രംഗങ്ങളിൽ വിദേശികൾക്ക്​ 100 ശതമാനം ഉടമസ്​ഥതയിൽ ബിസിനസ്​ തുടങ്ങാൻ കഴിയും.

മറ്റൊരു പ്രധാന മാറ്റം കമ്പനിയുടെ ഇൻകോർപറേഷൻ രേഖകൾ ഇംഗ്ലീഷിലോ അറബിയിലോ ആകാം എന്നതാണ്​. നേരത്തെ അറബി ഭാഷയിൽതന്നെ വേണമായിരുന്നു.

അതിനിടെ ബഹ്​റൈൻ സെൻട്രൽ ബാങ്ക്​ ഇലക്​ട്രോണിക്​ ചെക്ക്​ സംവിധാനം നടപ്പാക്കുന്നു. 19 മുതൽ ഇ-ചെക്ക്​ നിലവിൽ വരും. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ കടലാസ്​ ചെക്കുകൾക്ക്​ പകരം ഇലക്​ട്രോണിക്​ ചെക്ക്​ സംവിധാനം ആരംഭിക്കുന്നത്​. ബഹ്​റൈൻ ഇലക്​ട്രോണിക്​ ചെക്ക്​ സിസ്​റ്റം എന്നറിയപ്പെടുന്ന സംവിധാനത്തി​െൻറ പ്രവർത്തനത്തിന്​ ബെനഫിറ്റ്​ കമ്പനിയാണ്​ മേൽനോട്ടം വഹിക്കുക. കടലാസ്​ ചെക്ക്​ പോലെതന്നെ നിയമസാധുതയും സൗകര്യങ്ങളുമുള്ളതാണ്​ ഇ-ചെക്ക്​.

ആധുനിക സാ​േങ്കതിക വിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ പണമിടപാടുകളിലേക്കുള്ള മാറ്റത്തി​െൻറ ഭാഗമായാണ്​ പുതിയ സംവിധാനം എന്ന്​ സി.ബി.ബി ബാങ്കിങ്​ ഒാപറേഷൻസ്​ എക്​സിക്യുട്ടിവ്​ ഡയറക്​ടർ ഹെസ അബ്​ദുല്ല അൽ സദ പറഞ്ഞു. ബെനഫിറ്റ്​ പേ ആപ്​, ഇ-ചെക്ക്​ ആപ്​ എന്നിവ വഴി ഉപഭോക്​താക്കൾക്ക്​ തങ്ങളുടെ ബാങ്കിൽനിന്ന്​ ഇ-ചെക്ക്​ ബുക്കിന്​ അപേക്ഷിക്കാം.

ഇ-ചെക്ക്​ ബുക്ക്​ എഴുതുക, ഒപ്പുവെക്കുക, ഇഷ്യൂ ചെയ്യുക, ഡെപ്പോസിറ്റ്​ ചെയ്യുക എന്നിവയെല്ലാം ബാങ്കിൽ പോകാതെ ഡിജിറ്റലായി ചെയ്യാൻ സാധിക്കും. വ്യക്തികൾക്ക്​ ബെനഫിറ്റ്​ പേ ആപ് വഴി ഇൗ സേവനത്തിന്​ രജിസ്​റ്റർ ചെയ്യാവുന്നതാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.