1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2021

സ്വന്തം ലേഖകൻ: സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ച് സേവനങ്ങള്‍ ഓൺലൈനാക്കുമെന്ന് ബഹ്റൈന്‍ ഇ-ഗവൺമൻ്റെ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തിലാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ ആണ് ഇതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുത്തത്. ആഭ്യന്തരമന്ത്രി കേണൽ ജനറൽഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം ബഹ്റൈന്‍ സ്വീകരിച്ചിരിക്കുന്നത്.

സിവിൽ ഡിഫൻസ് വകുപ്പിന്‍റെ മിക്ക സേവനങ്ങളും ഓൺലൈനാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ ഫയർ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ ഇനി മുതല്‍ ബഹ്റൈനില്‍ കരസ്ഥമാക്കാന്‍ സാധിക്കും. ഇതി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസം പുറത്തുവിടും. സുരക്ഷ ഉപകരണങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എല്ലാം ഇനി ഓണ്‍ലൈന്‍ ആയി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം , കഴിഞ്ഞ ദിവസം മുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഏഷ്യന്‍ വംശജക്കെതിരായ കേസ് വാദം കേള്‍ക്കുന്നതിനായി കേടതിക്ക് കെെമാറി. കോടതി വാദം കേട്ട ശേഷം മാത്രമായിരിക്കും ഇവര്‍ക്കുള്ള ശിക്ഷ വിധിക്കുക. ആൻറി ഹ്യൂമൻ ട്രാഫിക്കിങ് കാര്യ പബ്ലിക് പ്രോസിക്യൂഷന്‍ ആണ് കേസ് കോടതിക്ക് കെെമാറിയത്. ഡിസംബര്‍ 14ന് ചേരുന്ന ഒന്നാം ഹൈ ക്രിമിനല്‍ കോടതിയില്‍ കേസില്‍ വിധി പറയും

ബഹ്റെെനില്‍ വീട്ടുജോലിക്കെത്തിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതികൾ മറ്റൊരു ജോലി നല്‍കാം എന്ന് വാക്ദാനം നല്‍കിയാണ് ചതിച്ചത്. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടാന്‍ പ്രതികള്‍ യുവതിയെ നിര്‍ബന്ധിപ്പിച്ചു. പീന്നിട് തന്നെ അനാശാസ്യ പ്രവര്‍ത്തനത്തിലേക്ക് തള്ളിവിടാന്‍ യുവാക്കള്‍ ശ്രമിച്ചായി യുവതി കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.