1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2021

സ്വന്തം ലേഖകൻ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ച്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മെൻറ്​​ അ​റി​യി​പ്പ്​ പു​റ​ത്തി​റ​ക്കി. കോ​വി​ഡ്​ പ്ര​തി​രോ​ധ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഒ​ക്​​ടോ​ബ​ർ 31 മു​ത​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ചി​ട്ടു​ള്ള​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യോ ബ​ഹ്​​റൈ​നോ അം​ഗീ​ക​രി​ച്ച വാ​ക്​​സി​നെ​ടു​ത്ത​തി​െൻറ ക്യൂ.​ആ​ർ കോ​ഡു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അം​ഗീ​ക​രി​ക്കും. ആ​രോ​ഗ്യ ​മ​​ന്ത്രാ​ല​യ​ത്തിൻ്റെ വെ​ബ്​​സൈ​റ്റി​ൽ യാ​ത്രാ ​നി​ബ​ന്ധ​ന​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നും അധികൃതർ അ​റി​യി​ച്ചു.

വാക്സിന്റെ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കി ഗ്രീന്‍ ഷീല്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് കോവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ ഹോം ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ബഹ്റൈൻ നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. അതുവരെ കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായാല്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നായിരുന്നു വ്യവസ്ഥ.

അതേസമയം, ബി അവയര്‍ ആപ്പില്‍ ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ലഭിക്കാത്തവര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍ നേരത്തേ 10 ദിവസമായിരുന്നത് ഏഴായി കുറച്ചിട്ടുണ്ട്. ഇവരും രോഗിയുമായി സമ്പര്‍ക്കത്തിലായതിന്റെ ഒന്നാം ദിവസവും ഏഴാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണം.

അതേസമയം, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ടെസ്റ്റ് നടത്തണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ഒക്ടോബര്‍ 15ന് മുമ്പ് സമ്പര്‍ക്കം സ്ഥിരീകരിച്ചവര്‍ക്ക് പുതിയ വ്യവസ്ഥ ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തതോടെ കോവിഡ് പ്രതിരോധ ശേഷിയില്‍ വലിയ പുരോഗതിയുണ്ടായ പശ്ചാത്തലത്തിലാണ് ടാസ്‌ക് ഫോഴ്‌സ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.