![](https://www.nrimalayalee.com/wp-content/uploads/2021/07/Bahrain-Covid-Travel-Ban-Red-List-.jpg)
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച മുതൽ രാജ്യം ഗ്രീൻ ലെവലിലേക്ക് പ്രവേശിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്തിയാണ് ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിരോധിക്കുന്നതിൽ ജനങ്ങൾ നൽകിയ സഹകരണത്തിനും സഹായത്തിനും മന്ത്രാലയം നന്ദി പ്രകാശിപ്പിച്ചു. ഇതോടൊപ്പം, മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും വ്യക്തിതലത്തിൽ സൂക്ഷ്മത കൈക്കൊള്ളണമെന്നും മന്ത്രാലയ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, കഫേകള്‍, റസ്റ്റോറന്റുകള്‍, സ്പോര്‍ട്സ് സെന്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ എല്ലാ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും വാക്സിനേഷന് എടുത്തവരും വാക്സിനേഷന് എടുക്കാത്തവരുമായ എല്ലാവര്ക്കും ഏര്‍പ്പെടാമെന്ന് കോവിഡിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ മെഡിക്കല്‍ ടാസ്ക്ഫോഴ്സ് തീരുമാനിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനുമുള്ള ഒരു കൂട്ടം നടപടികളുടെ ഭാഗമാണ് ഈ നീക്കം. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി മാസ്കുകള്‍ ധരിക്കുന്നത് പാലിച്ചുകൊണ്ട് വിശ്വാസികള്‍ തമ്മിലുള്ള ശാരീരിക അകലം ഒഴിവാക്കിയ ശേഷം പള്ളികളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കും. ഫെബ്രുവരി 15 ചൊവ്വാഴ്ച വരെ പൂര്‍ണമായും വാക്സിനേഷന് എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കാന്‍ ആളുകളോട് ആവശ്യപ്പെടും.
അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ പുറത്തിറക്കി. ആശുപത്രികളില്‍ പ്രവേശിക്കുന്നതിനും രോഗികളെ സന്ദര്‍ശിക്കുന്നതിനും വേണ്ടിയാണ് പുതിയ നിബന്ധനകള്‍ പുറത്തിറക്കിയിരിക്കുന്നത്.
ആശുപത്രിയില്‍ എത്തുന്നവര്‍ ഗ്രീന്‍ ഷീല്‍ഡ് പരിശോധിക്കുകയും തെര്‍മല്‍ സ്കാന്‍ നടത്തുകയും ചെയ്യണം. ആശുപത്രിയില്‍ വെച്ചിരിക്കുന്ന രജിസ്റ്ററില്‍ പ്രവേശിക്കുന്ന സമയത്ത് പേരുകള്‍ എഴുതണം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെയായിരിക്കും ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍ക്കുക. ആശുപത്രിയിലേക്ക് വരുന്ന മറ്റു ആശുപത്രിയില്‍ നിന്നുള്ളവര്‍ ആണെങ്കില്‍ ഗ്രീന്‍ഷീല്‍ഡ് പരിശോധിച്ചിട്ടായിരിക്കും പ്രവേശനം അനുവദിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല