![](https://www.nrimalayalee.com/wp-content/uploads/2021/07/Bahrain-Covid-Travel-Ban-Red-List-.jpg)
സ്വന്തം ലേഖകൻ: ബഹ്റെെനിലേക്ക് വരുന്നവരുടെ യാത്ര നിബന്ധനകൾ ആണ് അധികൃതർ പുതുക്കിയിരിക്കുന്നത്. നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും. ബഹ്റെെനിലെ കൊവിഡ് പ്രതിരോധ മെഡിക്കൽ സമിതി അംഗവും ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുമാണ് കഴിഞ്ഞ ദിവസം യാത്ര നിബന്ധനകളിലെ ഇളവുകൾ പ്രഖ്യാപിച്ചത്. ബഹ്റെെനിലേക്ക് വരുന്നവർക്ക് ഇനി മുതൽ ഒരു പിസിആർ ടെസ്റ്റ് മാത്രം മതിയാകും. അതിന്റെ ചെലവിലേക്ക് 12 ദീനാർ അടച്ചാൽ മതിയാകും.
ഇതുവരെ വലിയ തുകയാണ് പിസിആർ ടെസ്റ്റിന് വേണ്ടി ചെലവിട്ടിരുന്നത്. 36 ദീനാർ വേണ്ടിവരുമായിരുന്നു മൂന്ന് പിസിആർ ടെസ്റ്റുകൾക്ക് കൂടി. കൂടാതെ യാത്ര പുറപ്പെടുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിലെ കൊവിഡ് നെഗറ്റീവ് പരിശോധ ഫലം ഹാജറാക്കണം. വാക്സിൻ സ്വീകരിച്ചവർ ആണെങ്കിലും അല്ലെങ്കിലും ഇത് ഹാജറാക്കണം. വാക്സിൻ എടുക്കാത്ത 12 വയസിന് മുകളിലുള്ള യാത്രക്കാർ 10 ദിവസത്തെ ക്വാറന്റീനിൽ താമസ സ്ഥലത്ത് കഴിയണം. ഇതെല്ലാം ആയിരുന്നു ആദ്യത്തെ യാത്ര നിയന്ത്രണങ്ങൾ.
കൊവിഡിന്റെ ലക്ഷണങ്ങൾ ആയ ശ്വാസതടസ്സം, പനി, ചുമ എന്നിവ ഉള്ളവരും, കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും ഉടൻ തന്നെ കൊവിഡ് പരിശോധന നടത്തണം. കൂടാതെ റാപിഡ് ടെസ്റ്റിൽ കൊവിഡ് പേസിറ്റിവായവരും പി.സി.ആർ ടെസ്റ്റ് നടത്തണം. കൂടാതെ ജോലി സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.
വാക്സിൻ സ്വീകരിക്കാത്തവർ ഉണ്ടെങ്കിൽ എല്ലാവരും ഉടൻ വാക്സിൻ സ്വീകരിക്കണം. വാക്സിൻ എടുക്കാൻ യോഗ്യരായ 94 ശതമാനം പേരും വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു എന്ന് കൊവിഡ് പ്രതിരോധ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞതായ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവരിൽ 83 ശതമാനം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല