സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഇനി താല്പര്യമുള്ളവർക്ക് ഒമ്പത് മാസം കൂടുമ്പോൾ കോവിഡ് 19 ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. 18 വയസ്സിനു മുകളിലുള്ളവർക്ക് ഇതിന് അർഹതയുണ്ടാകും. ഫൈസർ, ബയോ എൻ ടെക്, വാക്സിനോ അല്ലെങ്കിൽ മുമ്പ് സ്വീകരിച്ച ബൂസ്റ്റർ വാക്സിനോ സ്വീകരിക്കാവുന്നതാണ്.
രണ്ടുവർഷത്തെ ഇടേളക്ക് ശേഷം ബഹ്റൈനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമില്ലന്ന നിയമം മാർച്ചിൽ അധികൃതർ പിൻ വലിച്ചിരുന്നു. ഇനി പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിച്ച് വേണമെങ്കിൽ പുറത്തിറങ്ങാം ആരും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നിതിനെതിരെ കേസ് ഫയൽ ചെയ്യില്ലെന്ന് കൊവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കൽ സമിതി അറിയിച്ചു.
തിങ്കളാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുണ്ടോയെന്ന് അന്വേഷിക്കാനും നടപടികൾ സ്വീകരിക്കാൻ വേണ്ടിയും നിയമിച്ച ട്രാഫിക് ലൈറ്റ് സംവിധാനം ഒഴിവാക്കാൻ ബഹ്റെെൻ തീരുമാനിച്ചു.
അതേസമയം ഭാവിയിൽ ഇത്തരത്തിൽ നിയമങ്ങൾ പാലിക്കേണ്ട ആവശ്യം വരുകയാണെങ്കിൽ അത് നടപ്പിലാക്കുമെന്നും മെഡിക്കൽ സമിതി അറിയിച്ചു. ഇപ്പോൾ രാജ്യത്തുള്ള കൊവിഡ് സാഹചര്യങ്ങൾ നിലനിർത്തിയാണ് പുതിയ തീരുമാനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവരും, പ്രയാമായവരും മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ ശ്രമിക്കണം. ഇവർക്ക് മാസ്ക് ധരിക്കുമ്പോൾ കൂടുതൽ സുരക്ഷ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് വേണ്ടി രാജ്യം സ്വീകരിച്ച് നടപടികൾ എല്ലാം സമിതി വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല