![](https://www.nrimalayalee.com/wp-content/uploads/2021/10/Bahrain-Customs-New-Deals-Signed.jpg)
സ്വന്തം ലേഖകൻ: മെച്ചപ്പെട്ട കസ്റ്റംസ് സേവനം ലഭ്യമാക്കുന്നതിനായി 15 കരാറുകളില്‍ ഒപ്പുവെച്ചതായി ബഹ്റൈൻ കസ്റ്റംസ് വിഭാഗം മേധാവി ഷെയ്ഖ് അഹ്മദ് ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവും ഉറപ്പാക്കാനും കസ്റ്റംസ് ഇടപാടുകൾ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു കാരറില്‍ ഒപ്പുവെക്കുന്നതെന്ന് ബഹ്റൈൻ കസ്റ്റംസ് വിഭാഗം മേധാവി അറിയിച്ചു.
കസ്റ്റംസ് സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളുമായി ചേര്‍ന്നാണ് ബഹ്റൈന്‍ വിലയ രീതിയിലുള്ള മികവ് പുലര്‍ത്താന്‍ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. കയറ്റുമതി, ഇറക്കുമതി മേഖലയിൽ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഉണ്ടാക്കുന്ന കാലത്താമസ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വലിയ കമ്പനികള്‍ക്ക് ഒട്ടും കാലതാമസം ഇല്ലാതെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ വഴികള്‍ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബറിൽ മാത്രം രാജ്യത്ത് ഇറക്കുമതി ചെയ്തത് 14,000 കണ്ടെയ്നറുകൾ ആണ്. ഇതിന്‍റ എല്ലാ പേപ്പറുകള്‍ പെട്ടെന്ന് തന്നെ ശരിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടും താമസമില്ലാതെ ക്ലിയറൻസ് നടക്കുന്നത് വഴി പുതിയ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
അതേസമയം രാജ്യത്തേക്ക് നിയമവിരുദ്ധമായി പ്രവേശിച്ച 475 കണ്ടെയ്നറുകൾ പിടികൂടി. 960 ദശലക്ഷം ദിനാറിന്‍റെ വസ്തുക്കള്‍ ആണ് കഴിഞ്ഞ മാസം ബഹ്റൈനില്‍ ഇറക്കിയത്. നവീകരിച്ച സേവനങ്ങളിലൂടെ കടന്നു പോകുന്ന കമ്പനികള്‍ക്ക് 40 ശതമാനം ചെലവുകുറക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മനുഷ്യാവകാശ സംരംക്ഷ രംഗത്ത് ബഹ്റൈൻ കൈവരിച്ച നേട്ടം ശ്രദ്ധേയമാണെന്ന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. വിവിധ മനുഷ്യാവകാശ സ്ഥാപനങ്ങളുടെ പ്രതിനിധി യോഗത്തിൽ സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയത്. ബഹ്റൈനില്‍ മനുഷ്യാവകാശ കൂട്ടായ്മകൾ നടത്തിയതും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സംസാരിച്ചതും വലിയ വിജയത്തിന്‍റെ തുടക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ചിന്തകളും രീതികളും മനുഷ്യാവകാശ മേഖലയിലെ വലിയ വളര്‍ച്ചക്ക് സഹായിച്ചു. അദ്ദേഹത്തിന്‍റെ തുറന്ന് ചിന്ത വലിയ ആശയത്തിലേക്ക് ആണ് ബഹ്റെെനിനെ നയിച്ചത്. ബഹ്റെെന്‍റെ കഴിഞ്ഞ കാലത്തിലെ നേട്ടങ്ങളും വാന്‍ ഇരിക്കുന്ന പദ്ധതികളും എല്ലാം അദ്ദേഹം ചര്‍ച്ച ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല