1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2021

സ്വന്തം ലേഖകൻ: ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വലിയ സഹകരണമാണ് നടന്നത്. ഇരുവരും ഇക്കാര്യം അവലോകനം ചെയ്തു. ബഹ്റൈനും ഇന്ത്യയും തമ്മില്‍ വിവിധ മേഖലകളില്‍ ഉള്ള സഹകരണം ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പ്രശംസിച്ചു.

ബഹ്‌റൈൻ-ഇന്ത്യൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അംബാസഡർ പീയുഷ് ശ്രീവാസ്തവ വലിയ പങ്കാണ് വഹിച്ചതെന്ന് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. ഇന്ത്യയും ബഹ്റൈനും നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു.

ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുൽ റഹ്മാൻ അൽ ഗൗദ്, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ആഫ്രോ-ഏഷ്യൻ അഫയേഴ്സ് അധ്യക്ഷ ഫാത്തിമ അബ്ദുല്ല എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്. 1971 ല്‍ ആണ് ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങിയത്. ഒരു വർഷം നീളുന്ന പരിപാടികൾ ആണ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യൻ എംബസിയിൽ വെച്ചാണ് ചടങ്ങ് നടന്നത്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സഹകരണത്തെ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ പ്രശംസിച്ചു. നാഗരികത മുതലുള്ള ബന്ധമാണ് ഇന്ത്യയും ബഹ്റൈനും തമ്മിലുള്ളതെന്ന് അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയും ബഹ്റൈനും ശക്തമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

ലോകത്ത് കൊവിഡ് വ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ പ്രവാസികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ ബഹ്റൈന്‍ മറന്നില്ല. മഹാമാരിയുടെ കാലത്ത് ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടു പോകാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചു. ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാര്‍ ആണ്. കൊാവിഡ് മഹാമാരി കാലത്ത് ഇരു രാജ്യങ്ങളും വിലയ സഹകരണമാണ് നടന്നത്.

കൊവിഡ് പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഗൾഫ് എയർ ഇന്ത്യയിലേക്കുള്ള സർവിസ് നിർത്തിവെക്കാതിരുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപിച്ചപ്പോള്‍ എല്ലാ തലത്തിലും വലിയ സഹകരണമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്. ഇന്ത്യന്‍ പൗരന്‍മാരെ സ്വന്തം രാജ്യത്ത് എത്തിക്കാന്‍ വലിയ രീതിയിലുള്ള സഹകരണം ആണ് നടന്നത്.

ലോഗോ ഡിസൈൻ ചെയ്ത അജോ ആൻറണിയെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ എംബസിയും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിച്ചിരുന്നത്. മത്സരത്തില്‍ 200ല്‍ അധികം എൻട്രികൾ ലഭിച്ചിരുന്നു. അതില്‍ നിന്നാണ് ഒന്ന് തെരെഞ്ഞടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.