1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2024

സ്വന്തം ലേഖകൻ: ബ​ഹ്റൈ​നി​ൽ പൂ​ന്തോ​ട്ട​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വേ​ശ​ന ഫീ​സ് ഇ​നി മു​ത​ൽ ഡി​ജി​റ്റ​ലാ​യി ഈ​ടാ​ക്കും. നി​ല​വി​ലെ ഫീ​സ് ഈ​ടാ​ക്കു​ന്ന രീ​തി മാ​റ്റാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്, അം​ഗീ​കാ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്.

ഇ​തി​നാ​യി പ്ര​ത്യേ​ക ആ​പ്പ് ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും പേ ​മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രാ​ൾ​ക്ക് 300 ഫി​ൽ​സും 100 ടി​ക്ക​റ്റു​ക​ൾ​ക്ക് 25 ബ​ഹ്റൈ​നി ദീ​നാ​റു​മാ​ണ് ഫീ​സ് നി​ര​ക്ക്. വി​ക​ലാം​ഗ​ർ, 60 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, അ​ഞ്ച് വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് ഫീ​സി​ള​വു​ണ്ട്.

കാ​യി​ക പ്രേ​മി​ക​ൾ​ക്ക് നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ ഇ​ള​വ് ല​ഭി​ക്കും. നേ​ര​ത്തേ പ്ര​വേ​ശ​ന നി​ര​ക്ക് ഈ​ടാ​ക്കി​യി​രു​ന്ന മു​നി​സി​പ്പ​ൽ സൗ​ക​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ പു​തി​യ സേ​വ​നം ല​ഭ്യ​മാ​കൂ​വെ​ന്ന് സ​തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല അ​ബ്ദു​ല്ല​ത്തീ​ഫ് അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.