![](https://www.nrimalayalee.com/wp-content/uploads/2021/10/Bahrain-Customs-New-Deals-Signed.jpg)
സ്വന്തം ലേഖകൻ: സാമ്പത്തിക മേഖല ഡിജിൽവത്കരിക്കാനുള്ള പുത്തൻ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങി ബഹ്റൈൻ. ടെലികോം, ഐ.ടി മേഖലകളുടെ ഡിജിറ്റലൈസേഷൻ രാജ്യത്ത് നടപ്പാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്. 2022ൽ തുടങ്ങുന്ന പദ്ധതി 2026ൽ അവസാനിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ടെലികമ്യൂണിക്കേഷൻ- ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ ഇക്കോണമിയാണ് പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ തന്ത്രങ്ങൾ ഒരുക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ജുഫൈരിലെ ഇസ കൾചറൽ സെന്ററിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് അധികൃതർ ഇക്കാര്യങ്ങൾ അറിയിച്ചത്. വാർത്താവിനിമയ മന്ത്രി ഉൾപ്പെടുന്ന വലിയ ഉദ്യോസ്ഥർ തന്നെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവരസാങ്കേതികമേഖല വികസനം രാജ്യത്തിന് എപ്പോഴും ഗുണം ചെയ്യും. ഐ.ടി മേഖലയിലെ വികസനം രാജ്യത്ത് ഒരുപാട് തൊഴിൽ അവസരങ്ങൾ നൽകും. ഡിജിറ്റൽ രീതിയിലേക്കാണ് ഇപ്പോൾ ലോകം കുതിക്കുന്നത്.
അതിന്റെ കൂടെ രാജ്യവും പുരോഗതി കെെവരിക്കണമെന്ന്
വാർത്താവിനിമയ മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഡിജറ്റൽ ലോകത്ത് നിന്നാൽ മാത്രമേ ദേശീയ ഉൽപന്നങ്ങൾക്ക് അന്തർദേശീയ തലത്തിൽ എത്തിക്കാൻ സാധിക്കുകയുള്ളു. ഇത് രാജ്യത്തെ വിനോദസഞ്ചാര മേഖല കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കും.
ടെലികമ്യൂണിക്കേഷൻ രംഗത്ത് കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കാൻ ആണ് ബഹ്റെെൻ ഒരുങ്ങുന്നത്. ഇതിന് ആവശ്യമായ നിരവദി പദ്ധതികൾ ആണ് തയ്യാറാക്കൻ തീരുമാനിച്ചിരിക്കുന്നത്. 2026 ആകുമ്പോഴേക്കും പദ്ധതി പൂർത്തിയാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല