സ്വന്തം ലേഖകൻ: ബഹ്റൈനിൽ വീട്ടുജോലിക്കാരെ എത്തിച്ച് കൊടുക്കുന്ന വ്യാജ റിക്രൂട്ടിങ് ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഇത്തരം വലയിൽ അകപ്പെട്ട വ്യക്തി നടത്തിയ വെളിപ്പെടുത്തൽ ആണ് പുറത്തുവന്നിരിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഓഫീസ് സംവിധാനമോ രജിസ്ട്രേഷനോ ഇല്ലാതെ രാജ്യത്ത് പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള വ്യാജ ഏജൻസികൾ നിരവധി പ്രവർത്തിക്കുന്നുണ്ടെന്ന് കെണിയിൽ അകപ്പെട്ട വ്യക്തി പറഞ്ഞതായാണ് റിപ്പോർട്ട്.
വാട്സ്ആപ്പിലൂടെ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടപ്പോൾ ആണ് ഏഷ്യക്കാരിയായ സ്ത്രീയെ വീട്ടുവേലക്കാരിയായി ആവശ്യപ്പെട്ടത്. 1000 ദിനാർ ഇവരെ ലഭിക്കുന്നതിന് നൽകണം. റിക്രൂട്ടിങ് ഏജൻസികൾ സാധാരണ നിലയിൽ 2500 ദിനാറാണ് വാങ്ങുന്നത്. പിന്നീട് കൊവിഡ് കൂടുന്ന സാഹചര്യത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നത് വരെ കുറച്ചുസമയം കൂടി കാത്തിരിക്കേണ്ടി വരും എന്ന് ഇവർ പറയുന്നു.
തങ്ങളുടെ ഏജൻസിയാണെന്ന് പറഞ്ഞ് യുവതി മറ്റൊരാളുമായി ബന്ധപ്പെടുത്തും. ഇവർ ആണ് ജോലിക്കാരുടെ ഫോട്ടോയും മറ്റു വിവരങ്ങളും അയച്ചുതരുന്നത്. അതിൽ നിന്നും ഇഷ്ടപ്പെട്ട ഒരു ജോലിക്കാരിയെ തെരഞ്ഞെടുക്കും. പിന്നീട് ഏജൻസിക്ക് 500 ദിനാർ നൽകണം. ഇതുമായി ബന്ധപ്പെട്ട ചില കരാറുകളിൽ ഏർപ്പെടണം. ജോലിക്കാരി എത്തുന്നതിന് ഒരു ദിവസം വൈകിയാൽ ദിവസം ഒന്നിന് 10 ദിനാർ വീതം ഒഴിവാക്കി നൽകുമെന്ന കരാറിൽ ഒപ്പുവെക്കും. പിന്നീട് കരാർ വ്യവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ചപ്പോൾ ആണ് താൻ പാരാതി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല