സ്വന്തം ലേഖകൻ: ബഹ്റൈനിൽ റസ്റ്ററന്റുകളിലെയും കോഫി ഷോപ്പുകളിലെയും നിയന്ത്രണങ്ങൾ നീക്കുന്നത് സജീവ പരിഗണനയിൽ. അടുത്ത മാസം 3 മുതൽ റസ്റ്ററന്റുകളുടെ പുറത്തിരുന്നു ഭക്ഷണം കഴിക്കുന്നത് അനുവദിക്കും. ഇതുസംബന്ധിച്ച വിശദ മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
കോവിഡ് വ്യാപനം തടയുന്നതിന് കർശനമായ ആരോഗ്യ മുൻകരുതൽ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഘട്ടംഘട്ടമായാണ് റസ്റ്റാറൻറുകളും കോഫി ഷോപ്പുകളും തുറക്കുന്നത്. സെപ്റ്റംബർ മൂന്നുമുതൽ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കും. സെപ്റ്റംബർ 24 മുതൽ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുവദിക്കും.
ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് കവാടത്തിൽ പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിക്കണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉള്ളവരെ അകത്ത് കടത്തരുത്. 444 എന്ന നമ്പറിൽ വിവരം അറിയിക്കാൻ നിർദേശിക്കണം.
ലക്ഷണങ്ങൾ ഉള്ളവരെ അകത്ത് പ്രവേശിപ്പിക്കരുത്. റിസർവേഷൻ പ്രോത്സാഹിപ്പിക്കണം. എന്നാൽ, സാമൂഹിക അകലം പാലിക്കാൻ കഴിയുമെങ്കിൽ റിസർവേഷൻ ഇല്ലാതെ എത്തുന്നവരെയും പ്രവേശിപ്പിക്കാം.
ഓരോ റിസർവേഷനിലും എത്തുന്ന സംഘത്തിലെ ഒരാളെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളും റിസർവേഷൻ സമയവും തീയതിയും രേഖപ്പെടുത്തണം. 5. 5. 30 ദിവസത്തേക്ക് ഇൗ വിവരങ്ങൾ സൂക്ഷിക്കണം. സീറ്റ് ലഭ്യമല്ലെങ്കിൽ ഉപഭോക്താവ് പുറത്ത് കാത്തുനിൽക്കണം
പ്രവേശന കവാടങ്ങളിലും ഭക്ഷണമേശകളിലും റെസ്റ്റ് റൂമുകളിലും 70 ശതമാനമെങ്കിലും ആൽക്കഹോൾ അടിസ്ഥാനമായ ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം. കൂടാതെ പേപ്പർ നാപ്കിനുകളും ലഭ്യമാക്കണം
ഒരു തവണ ഭക്ഷണ ശേഷം പുനരുപയോഗിക്കാവുന്ന മേശവിരികളും മാറ്റുകളും നാപ്കിനുകളും കഴുകണം. ടവലുകൾ 80 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ കഴുകണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മേശവിരികളാണ് അഭികാമ്യം.
ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിക്കണം. (ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ഒഴികെ). ഇതിന് കൂട്ടാക്കാത്തവരെ പുറത്താക്കണം.
മാലിന്യങ്ങൾ ശേഖരിക്കാൻ കൂടുതൽ സംവിധാനം ഒരുക്കണം. കൂടെക്കൂടെ നീക്കം ചെയ്യുകയും വേണം. ബുഫേ ആണെങ്കിൽ ഭക്ഷണം ഒരു വേലിക്കപ്പുറം സൂക്ഷിക്കണം. ജീവനക്കാർ മാത്രം എടുത്തുകൊടുക്കണം. ലൈൻ നിൽക്കുമ്പോൾ സാമൂഹിക അകലം പാലിക്കണം.
ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവ ഒരു തവണ ഭക്ഷണം കഴിഞ്ഞാൽ മാറ്റണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ടിന്നുകളിലായിരിക്കണം അവ വെക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല