1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2024

സ്വന്തം ലേഖകൻ: പ്രവാസികളുടെ എണ്ണം തൊഴിൽ മേഖയിൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാൻ ബഹ്റെെൻ തീരുമാനിച്ചത്. വർക്ക് പെർമിറ്റ് കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശം ആണ് ഇപ്പോൾ ബഹ്റെെൻ എംപിമാർ നിർദേശിച്ചിരിക്കുന്നത്. പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്‌റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി രംഗത്തുള്ളത്.

പ്രവാസികൾക്ക് വളരെ ആഘാതമുണ്ടാക്കുന്ന ഒരു പ്രസ്ഥാവനയാണ് ഇത്. രാജ്യത്തെ തൊഴിൽ വിപണിയെ രക്ഷിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമത്തിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൊണ്ടു വരുകയാണ് ലക്ഷ്യം വെക്കുന്നത്. പെർമിറ്റുകൾ ഒരിക്കൽ മാത്രമേ പുതുക്കി നൽകാവൂ എന്നും അദ്ദേഹം നിർദേശിക്കുന്നു.

ജോലിയില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ തടയാൻ ഇതിലൂടെ സാധിക്കും. ദീർഘകാലം പ്രവാസികൾ രാജ്യത്ത് താമസിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കും. തൊഴിൽ തേടുന്ന ബഹ്‌റൈൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാൻ ഇതിലൂടെ സാധിക്കും. ഇത് രാജ്യത്തിൻരെ പുരോഗിതിക്ക് ഒരുപാട് സഹായിക്കുമെന്ന് എം പി വ്യക്തമാക്കി. ഫ്ലെക്‌സിബിൾ വർക്ക് പെർമിറ്റുകൾ നിർത്തലാക്കാനുള്ള സർക്കാറിന്റെ സമീപകാല തീരുമാനവുമായി ഈ നിർദേശം യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നിരവധി ബഹ്റെെൻ പൗരൻമാർ തൊഴിൽ രഹിതരായി രാജ്യത്ത് നിൽക്കുന്നുണ്ട്. ഇവർ കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകാൻ ഇതിലൂടെ സാധിക്കും. വിദേശ തൊഴിലാളികളുടെ കടന്നു കയറ്റം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ദേശീയ ശ്രമങ്ങളെ ഈ ഭേദഗതി പിന്തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിർദിഷ്ട ഭേദഗതി പാർലമെന്റിന്റെ പരിഗണനക്കും ചർച്ചകൾക്കും ശേഷമായിരിക്കും നടപ്പാക്കപ്പെടുക. വിദേശ തൊഴിലാളികളുടെ കടന്നുകയറ്റം കൂടിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ബഹ്റെെൻ കടക്കുന്നത്.

അതേസയം, ബഹ്റെെനിന് എണ്ണ ഇതര മേഖലയിൽ 2.8ശതമാനം വാർഷിക വളർച്ചയുണ്ടായെന്ന് കണക്കുകൾ പുറത്തുവിട്ട് അധികൃതർ. എണ്ണ മേഖലയിൽ 6.7ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ആണ് കണക്കുകൾ പറയുന്നത്. രാജ്യത്ത് എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ല പദ്ധതികൾ ആണ് കൊണ്ടുവന്നിരുന്നത്. ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രാലയം www.mofne.gov.bh വെബ്സൈറ്റിൽ ആണ് വരുമാനം വർധിപ്പിച്ചത് സംബന്ധിച്ച വിവിരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 2024-ലെ ബഹ്‌റൈൻ സാമ്പത്തിക ത്രൈമാസ റിപ്പോർട്ടിലാണ് ഈ കണക്കുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.