സ്വന്തം ലേഖകൻ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് കടന്നു പോകന്‍ വേണ്ടി 23 ഇ-ഗേറ്റുകൾ ഒരുക്കി. ഏയര്‍പേര്‍ട്ട് മാനേജ്മെൻറ് ഡയറക്ടർ ഫവാസ് നാസിർ അൽ ജീറാൻ ആണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈനിലേക്ക് പുതുതായി വരുന്ന മുഴുവൻ വിദേശ തൊഴിലാളികളുടെയും മുഖം, കണ്ണ്, വിരലടയാളം എന്നിവ ഇവിടെ പതിച്ച ശേഷം മാത്രമായിരിക്കും രാജ്യത്തേക്ക് കടക്കാന്‍ സാധിക്കുന്നത്. അനധികൃതമായി രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
പാസ്പോർട്ടുകളുമായി ബന്ധിപ്പിച്ചാണ് ഇ-ഗേറ്റുകൾ പ്രവർത്തിക്കുന്നതെന്ന് മാനേജ്മെൻറ് ഡയറക്ടർ ഫവാസ് നാസിർ അൽ ജീറാൻ അറിയിച്ചു. പാസ്പോർട്ട് ഓഫീസറേക്കാൾ കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നവയാണ് ഇതെന്ന് പരീക്ഷണത്തിലൂടെ തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ബഹ്റൈൻ മെട്രോ പദ്ധതി ആദ്യഘട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ടെലികമ്യൂണിക്കേഷൻ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മെട്രോ പദ്ധതിയുടെ രൂപകൽപന, പ്രവര്‍ത്തനം സാമ്പത്തിക സഹായം, എന്നിവക്ക് ആവശ്യമായ കമ്പനികളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന് ആവശ്യമായ കമ്പനികളില്‍ നിന്നും ടെൻഡർ ക്ഷണിച്ച് കഴിഞ്ഞു. യോഗ്യരായ കമ്പനികള്‍ക്ക് 2022 മാർച്ച് രണ്ട് വരെ പ്രീ ക്വാളിഫേക്കഷന് അപേക്ഷ സമർപ്പിക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്.
109 കിലോമീറ്റർ നീളത്തിൽ ആണ് മെട്രോ നിര്‍മ്മിക്കുന്നത്. ഇതിന് ആവശ്യമായ സ്ഥലം എടുപ്പ് തുടങ്ങി. ജനങ്ങള്‍ക്ക് ഉപകാരമായ സ്ഥലത്ത് കൂടിയാണ് മെട്രോ കടന്നു പോകുന്നത്. ആദ്യഘട്ടത്തിൽ 28.6 കിലോമീറ്റർ നീളത്തിലാണ് മെട്രോ പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് പാതകളിലായി 20 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല