സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ ഏറ്റവും യോജിച്ച രണ്ടാമത്തെ രാജ്യമായി ബഹറൈന്‍. പ്രവാസികള്‍ക്ക് സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്‍ രണ്ടാം സ്ഥാനം. ഇന്റര്‍നാഷന്‍സ് ഗ്ലോബല്‍ സര്‍വേയിലാണ് ബഹ്റൈന്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്.
പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്റൈനെന്നാണ് ‘ഇന്റര്‍ നാഷന്‍സി’ന്റെ ‘എക്സ്പാറ്റ് ഇന്‍സൈഡര്‍’ സര്‍േവ ഫലങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 68 രാജ്യങ്ങളിലുള്ള 18,000 പ്രവാസികളോട് അഭിപ്രായം തേടിയാണ് സര്‍േവ തയാറാക്കിയത്.
മെക്സിക്കോക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ബഹ്റൈനും മൂന്നാം സ്ഥാനം സെര്‍ബിയക്കും ലഭിച്ചു. സര്‍േവയില്‍ പെങ്കടുത്തവരില്‍ 77 ശതമാനം പേരുടെ അഭിപ്രായപ്രകാരം പ്രവാസികള്‍ക്ക് ബഹ്റൈന്‍ വളരെ എളുപ്പം സൗഹൃദങ്ങളുണ്ടാക്കാന്‍ കഴിയുന്ന ഇടമാണ്. 68 ശതമാനം പേര് സ്വദേശികളുമായി എളുപ്പത്തില്‍ സൗഹൃദമുണ്ടാക്കാന്‍ ബഹ്റൈനില്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇതേ സര്‍വേയില്‍ ആറാം സ്ഥാനമായിരുന്നു ബഹ്റൈന്‍ നേടിയത്.
34 ശതമാനം പ്രവാസികള്‍ ബഹ്റൈനില്‍ പ്രാദേശിക ഭാഷ പഠിക്കാന്‍ പ്രയാസമാണ് എന്ന് കരുതുന്നു. എന്നാല്‍, അറബി ഭാഷ അറിയാതെതന്നെ ബഹ്റൈനില്‍ സുഖമായി ജീവിക്കാമെന്ന് 94 ശതമാനം പേര് അഭിപ്രായപ്പെട്ടു. ജീവിത നിലവാരം, സ്വദേശികളുമായുള്ള ഇടപഴകല്‍, ജോലി, കുടുംബജീവിതം, ജീവിതച്ചെലവ് തുടങ്ങിയ കാര്യങ്ങളിലെ പ്രവാസികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍വേ ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല