![](https://www.nrimalayalee.com/wp-content/uploads/2021/03/Bahrain-Private-Sector-Salary-Account-Remittance.jpg)
സ്വന്തം ലേഖകൻ: വിദേശികളെ സര്‍ക്കാര്‍ ജോലിയില്‍ നിയമിക്കരുത് എന്ന് ആവശ്യപ്പെട്ട് കൊണ്ട് വന്ന ബില്ലാണ് ശൂറ കൗണ്‍സില്‍ തള്ളിയത്. രണ്ട് ബില്ലുകൾ ആണ് എത്തിയിരുന്നത്. ഇത് രണ്ടും ശൂറ കൗണ്‍സില്‍ തള്ളി. പൊതുമേഖലയിലെ കരാര്‍ ജോലികള്‍ ഉള്‍പ്പെടെ എല്ലാം സ്വദേശികൾക്കായി മാറ്റിവെക്കണം എന്ന് നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടാണ് ബില്ലുകൾ എത്തിയിരുന്നത്.
ബില്ലുകള്‍ അംഗീകരിക്കണോ, അതോ തള്ളിക്കളയണോ എന്ന കാര്യം വോട്ടെടുപ്പിലൂടെയാണ് തീരുമാനിക്കുക. തുടർന്ന് വോട്ടെടുപ്പ് നടത്തിയപ്പോൾ ഭൂരിപക്ഷം ആളുകളും ബില്ലിനെ എതിര്‍ത്തു. ശൂറ കൗണ്‍സിലിലെ ഒരു അംഗം വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. ജോലിയിലേക്ക് യോഗ്യരായ സ്വദേശികളെ നിയമിക്കാനായില്ലെങ്കില്‍ ആ സ്ഥാനത്ത് വിദേശികളെ നിയമിക്കാമെന്ന് സമിതി വിലയിരുത്തി.
അതേസമയം, ആദ്യത്തെ ഫേബർ കാസ്റ്റൽ സ്പെക്ട്ര ഇന്റർനാഷണൽ 2021 ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. 16 രാജ്യങ്ങളിലെ 59 സ്ക്കൂളുകളിൽ നിന്നും ഏകദേശം 250 വിദ്യാർത്ഥികൾ ആണ് ഫേബർ കാസ്റ്റൽ സ്പെക്ട്ര ഇന്റർനാഷണൽ 2021ൽ പങ്കെടുത്തത്. നാല് പ്രായത്തിലുള്ള ഗ്രൂപ്പുകളാക്കിയാണ് കൂട്ടികളെ തരം തിരിച്ചിരുന്നത്.
അഞ്ച് മുതൽ എട്ട് വയസുവരെയാണ് ആദ്യത്തെ ഗ്രൂപ്പിൽ വരുന്നത്. എട്ട് മുതൽ പതിനൊന്ന് വരെ രണ്ടാമെത്തെ ഗ്രൂപ്പിൽ വരും. പതിനൊന്ന് മുതൽ പതിമൂന്ന് വരെ മൂന്നാം ഗ്രൂപ്പിലും പതിനാല് മുതൽ പതിനെട്ട് വയസ് വരെ നാലാം ഗ്രൂപ്പിലും വരും. ബഹ്റൈന്‍ പുറത്ത് നിന്നുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. വിജയിക്കുന്ന കുട്ടികളുടെ മികച്ച സൃഷ്ടികൾ പ്രദർശിപ്പിക്കും വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല