1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2024

സ്വന്തം ലേഖകൻ: വേനൽക്കാല ചൂടിൽ വെന്തുരുകുകയാണ് ​ഗൾഫ് രാജ്യങ്ങൾ. ചൂട് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത വേണമെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് അറിയിച്ചു. ബഹ്‌റൈനിലെ സിവില്‍ ഡിഫന്‍സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ‘ഓപ്പണ്‍ ഹൗസില്‍’ മനാമയിലുണ്ടായ അ​ഗ്നിബാധയെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അംബാസഡര്‍.

മനാമ സൂഖിലുണ്ടായ തീപിടിത്തത്തിൽ കച്ചവട സ്ഥാപനങ്ങൾ നഷ്ടമായവരുടെ നഷ്ടം നേരിട്ടവരുടേയും പ്രശ്‌നങ്ങള്‍ സാമൂഹിക സംഘടനാ പ്രതിനിധികള്‍ അംബാസഡറോട് വിശദീകരിച്ചു. ഹിന്ദി, തമിഴ്, മലയാളം, ഇം​ഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായാണ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്. 30 ലക്ഷത്തിലധികം പേരാണ് ഓപ്പൺ ഹൗസിൽ പങ്കെടുത്തത്.

എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീം, കോണ്‍സുലാര്‍ ടീം, അഭിഭാഷകരുടെ പാനല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഓപ്പണ്‍ ഹൗസ് നടന്നത്. അവകാശങ്ങളെയും കര്‍ത്തവ്യങ്ങളെയും സംബന്ധിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവത്കരിക്കാനായി എല്‍എംആര്‍എ സംഘടിപ്പിക്കുന്ന പരിപാടിയെക്കുറിച്ചും അംബാസഡര്‍ ഓപ്പൺ ഹൗസിൽ വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.