സ്വന്തം ലേഖകൻ: കോവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായി ബഹ്റൈനിലേക്ക് വരുന്നവർക്ക് ഫെബ്രുവരി 22 മുതൽ മൂന്ന് പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി. ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിെൻറ പുതിയ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ നാഷനൽ മെഡിക്കൽ ടീം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രക്കാർ വിമാനത്താവളത്തിൽ എത്തുേമ്പാൾ ആദ്യ ടെസ്റ്റ് നടത്തും. അഞ്ചാംദിവസം രണ്ടാം ടെസ്റ്റും 10ാം ദിവസം മൂന്നാം ടെസ്റ്റും നടത്തണം. അഞ്ചാം ദിവസത്തെയും പത്താം ദിവസത്തെയും ടെസ്റ്റിന് ബി അവെയർ ആപ് വഴി അപ്പോയിൻറ്മെൻറ് എടുക്കണം. വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയുടെ ഫലം ലഭിക്കുന്നതുവരെ വീട്ടിൽ ക്വാറൻറീനിൽ കഴിയണം.
ഫലം പോസിറ്റിവാണെങ്കിൽ ആരോഗ്യമന്ത്രാലയത്തിൽനിന്ന് ബന്ധപ്പെടും.രാജ്യത്തേക്ക് വരു ന്നവർ കോവിഡ് പരിശോനക്ക് നൽകേണ്ട ഫീസ് കുറച്ചിട്ടുമുണ്ട്. ഇതുവരെ രണ്ട് ടെസ്റ്റിന് 40 ദീനാറാണ് ഇൗടാക്കിയിരുന്നത്. ഇനി മൂന്നു ടെസ്റ്റിനും കൂടി 36 ദീനാർ നൽകിയാൽ മതി.
കോവിഡ് പ്രതിരോധത്തിന് എല്ലാവരും വാക്സിൻ സ്വീകരിക്കാൻ തയാറാകണമെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. മനാഫ് അൽ ഖത്താനി പറഞ്ഞു. പ്രതിരോധ ശേഷി വർധിപ്പിച്ച് വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിെൻറയും ആരോഗ്യം സംരക്ഷിക്കാൻ ഇത് സഹായിക്കും. വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം പറഞ്ഞു.
സിനോഫാം, ഫൈസർ-ബയോൺടെക്ക്, കോവിഷീൽഡ്-ആസ്ട്ര സെനക്ക, സ്പുട്നിക് എന്നീ വാക്സിനുകളിൽ ഏതുവേണമെങ്കിലും വ്യക്തികൾക്ക് തെരഞ്ഞെടുക്കാം. എല്ലാ വാക്സിനുകളും ബഹ്റൈനിലെ നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി അംഗീകരിച്ചതാണ്. വാക്സിൻ എടുത്തവരും മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടുകളിൽനിന്ന് പുറത്തുപോകരുത്. രോഗികളുമായി സമ്പർക്കത്തിൽ വന്നവർ നിശ്ചിത കാലയളവ് ക്വാറൻറീനിൽ കഴിയണം. ക്വാറൻറീൻ കാലാവധിക്കുശേഷം ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണമെന്നും ഡോ. മനാഫ് അൽ ഖത്താനി ഓർമിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല