സ്വന്തം ലേഖകൻ: എയർ ഇന്ത്യ ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകളുടെ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 29ന് നിലവിൽ വരും. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവിസുണ്ട്. കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിലും തിരുവനന്തപുരത്തേക്ക് ഞായർ, ബുധൻ ദിവസങ്ങളിലും വിമാന സർവിസുണ്ടാകും. മംഗളൂരു, കണ്ണൂർ ഭാഗത്തേക്ക് ഞായർ, ചൊവ്വ ദിവസങ്ങളിൽ ഒരു സർവിസ് ഉണ്ടാകും. ഡൽഹിയിലേക്ക് നിത്യേന സർവിസുണ്ട്.
കോഴിക്കോട്ടേക്ക് നിലവിൽ അഞ്ചു ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുള്ളത്. ഇതാണ് എല്ലാ ദിവസവുമായി മാറുന്നത്. മാത്രമല്ല, സർവിസുകൾ രാത്രിയിലാകാനാണ് സാധ്യത. ഇത് യാത്രക്കാർക്ക് പ്രയോജനം ചെയ്യും. കൊച്ചിയിലേക്ക് രണ്ടു ദിവസം മാത്രമാണ് നിലവിൽ ഡയറക്ട് സർവിസ്. ഇത് നാലായി മാറും. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ സർവിസ് നിലവിൽ ആറായിരുന്നു. ഇത് നിത്യേനയായി മാറും. സർവിസുകളുടെ സമയവിവരങ്ങൾ അടുത്ത ദിവസം പ്രഖ്യാപിക്കും. കോംപ്ലിമെന്ററി മീൽസ് നിർത്തലാക്കിയതായും അറിയിപ്പ് വന്നിട്ടുണ്ട്.
മെഡിക്കൽ എമർജൻസി എന്തെങ്കിലും വന്നാൽ വിളിക്കനുള്ള നമ്പർ പുറത്തിറക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഇത്തരത്തിൽ എന്തെങ്കിലും വന്നാൽ 999ൽ വിളിക്കാം . ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഏതായാലും നമുക്ക് ഈ നമ്പറിൽ വിളക്കാൻ സാധിക്കും. സഹായത്തിനായി ബന്ധപ്പെട്ടവർ ഓടിവരും. ഓഫീസിലേക്ക് വരുന്ന ഏത് കോളുകളും വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് അധികൃതർ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ കെെകാര്യം ചെയ്യാൻ വേണ്ടി നിരവധി വിദഗ്ദരായ ഉദ്യാഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആവശ്യം എത്ര ചെറുതായാലും അവർ നിങ്ങൾക്ക് അടുത്തേക്ക് ഓടിയെത്തും. എന്ത് ആവശ്യങ്ങളായാലും സഹായിക്കാൻ അവർ തയ്യാറായാണ് എത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂം മേധാവി മേജർ യാസീൻ ഇബ്രാഹിം പറഞ്ഞു. ബഹ്റെെൻ പ്രദേശിക പത്രത്തിന് നൽകിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല