സ്വന്തം ലേഖകന്‍: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക്കുമാര്‍ സിന്‍ഹ എന്നിവരും സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.
ഇരു രാജ്യങ്ങളും മികച്ച സൗഹൃദ രാജ്യങ്ങളായി തുടരുന്നതില്‍ സംതൃപ്തിയുണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മൂന്ന് തവണ ബഹ്‌റൈനില്‍ എത്തിയ ഇന്ത്യന്‍ വിദേശമന്ത്രിയെന്ന ബഹുമതി സുഷമസ്വരാജിന് അര്‍ഹമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ ചൂണ്ടിക്കാട്ടി.
ബഹ്‌റൈനില്‍ രണ്ടു ദിവസത്തെ സന്ദശനത്തിനായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എത്തിയത്. ഇന്ത്യന്‍ എംബസി 1973 മുതല്‍ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2013 ഡിസംബറില്‍ അന്നത്തെ വിദേശ കാര്യ മന്ത്രിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദാണ് പുതിയ എംബസി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ വിദഗ്ദരാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല