സ്വന്തം ലേഖകൻ: ഇന്ത്യൻ സ്ഥാനപതി പീയൂഷ് ശ്രീവാസ്ത ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ ഓപ്പൺ ഹൗസ് നടത്തി. രണ്ടു വർഷത്തിനു ശേഷമാണ് നേരിട്ടുള്ള ഓപ്പൺ ഹൗസ് നടക്കുന്നത്. ഐസിആർഎഫ്, ബികെഎസ്, ഭാരതി അസോസിയേഷൻ, ടാസ്കാ, വേൾഡ് എൻആർഐ കൌൺസിൽ തുടങ്ങിയ സംഘനകൾക്കെല്ലാം പീയൂഷ് ശ്രീവാസ്തവ നന്ദി പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ വിവിധ യോഗങ്ങൾ ചേർന്നതായും അവ പ്രയോജനപ്രദമായിരുന്നെന്നും അദ്ദേഹം ഓപ്പൺ ഹൗസിൽ അറിയിച്ചു.
ഇന്ത്യക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. മിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞതായും ഒറ്റപ്പെട്ടുപോയ ആറ് വീട്ടു ജോലിക്കാർക്ക് അഭയം നൽകാനും തിരികെ നാട്ടിലേക്ക് അയയ്ക്കാനും സാധിച്ചതായി അധികൃതർ അറിയിച്ചു. പരിഹരിക്കാനുള്ള ചില പ്രശ്നങ്ങൾ സംബന്ധിച്ച് അടിയന്തരമായ ഇടപെടലുകൾ നടത്തുമെന്നും വ്യക്തമാക്കി.
ഇന്ത്യയും ബഹ്റൈനും നയതന്ത്ര ബന്ധം തുടങ്ങിയതിന്റെ സുവർണ ജൂബിലിയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃതോത്സവ് പരിപാടിയും കാരണം ധാരാളം സാംസ്കാരിക ചടങ്ങുകളും ഈ മാസം നടന്നതായി അധികൃതർ പറഞ്ഞു. സ്കോളർഷിപ് പ്രോഗാം ഫോർ ഡയസപ്പോറ ചിൽഡ്രൻ(എസ്പിഡിസി) ഭാഗമായി സ്കോളർഷിപ്പിന് തിരിഞ്ഞെടുക്കപ്പെട്ട 18 വിദ്യാർഥികളെയും സ്ഥാനപതി അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല