സ്വന്തം ലേഖകൻ: നീണ്ട ഇടവേളക്കുശേഷം ഇന്ത്യൻ എംബസിയിൽ നേരിട്ടുള്ള ഓപൺ ഹൗസ് പുനരാരംഭിച്ചു. കോവിഡ് ആരംഭിച്ചതിനുശേഷം വെർച്വലായാണ് ഓപൺ ഹൗസ് നടത്തിക്കൊണ്ടിരുന്നത്. നേരിട്ട് ഓപൺ ഹൗസ് നടത്താൻ സാധിച്ചത് സന്തോഷകരമാണെന്ന് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്വ പറഞ്ഞു.
കഴിഞ്ഞ ഓപൺ ഹൗസിന്റെ പരിഗണനക്ക് വന്ന വിവിധ വിഷയങ്ങളിൽ പരിഹാരമായതായി അംബാസഡർ അറിയിച്ചു. സിറിൽ തോമസ് എന്നയാളുടെ പേരിലുള്ള യാത്രവിലക്ക് നീക്കാൻ സാധിച്ചു. സ്പോൺസർ പാസ്പോർട്ട് പിടിച്ചുവെച്ചതുകാരണം ബഹ്റൈനിൽ കുടുങ്ങിയ രണ്ട് മത്സ്യത്തൊഴിലാളികളുടെ കേസുകളും എംബസിയുടെ ഇടപെടൽ വഴി പരിഹരിച്ചു.
യാത്രാ വിലക്ക് നേരിട്ട സ്മിത എന്ന സ്ത്രീയുടെ കേസിലും പരിഹാരമുണ്ടാക്കാൻ സാധിച്ചു. പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധി മുഖേന എമർജൻസി സർട്ടിഫിക്കറ്റുകളും ടിക്കറ്റുകളും നൽകി. ഓപൺ ഹൗസിൽ പങ്കെടുത്ത തൊഴിലാളികൾ അവതരിപ്പിച്ച വിവിധ പ്രശ്നങ്ങൾ ഉടൻതന്നെ പരിഹരിച്ചതായി ഇന്ത്യൻ എംബസി വാർത്തകുറിപ്പിൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല