സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ അറിയാൻ എംബസിയുടെ വെബ്സൈറ്റ്, സമൂഹ മാധ്യമ അക്കൗണ്ട് എന്നിവയെ ആശ്രയിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ. അവ കൃത്യതയോടെ അപ്ഡേറ്റ് ചെയ്ത് വിവരങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും ഓപ്പൺ ഹൗസിൽ അദ്ദേഹം പറഞ്ഞു.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ 12 ഗാർഹിക തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ എംബസിക്ക് സാധിച്ചിട്ടുണ്ട്. ഐസിആർഎഫിന്റെ സഹകരണത്തോടെയായിരുന്നു അത്. ഇന്ത്യൻ സമൂഹത്തിന്റെയും കുവൈത്ത് അധികൃതരുടെയും പിന്തുണയോട ഒരു രോഗിയെ ഇന്ത്യയിൽ എത്തിക്കാനായി. മറ്റൊരാളുടെ ദീർഘകാലമായുള്ള കേസ് പരിഹരിക്കുന്നതിനും എംബസി ഇടപെടൽ വഴി സാധിച്ചിട്ടുണ്ട്.
ബഹ്‌റൈൻ ഭരണകൂടം നടപ്പാക്കുന്ന നിയമങ്ങളും നിർദേശങ്ങളും പൂർണമായും പാലിക്കാൻ ഇന്ത്യൻ സമൂഹം എപ്പോഴും ശ്രദ്ധിക്കണം. കോവിഡ് മഹാമാരിക്കെതിരെ ബഹ്‌റൈൻ നടത്തുന്ന നടപടികളുമായി സഹകരിക്കണമെന്നും സ്ഥാനപതി അഭ്യർഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല