സ്വന്തം ലേഖകൻ: ബഹ്റൈനിലെത്തുന്ന യാത്രക്കാർക്ക് ഏയർപോർട്ടിൽ ഏർപ്പെടുത്തിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി. ഫെബ്രവരി 20 മുതൽ പി സി ആർ പരിശോധന ആവശ്യമില്ല. മലയാളികൾ ഉൾപ്പടെ നിരവധി പേർക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. ബഹ്റെെൻ ദേശീയ കൊവിഡ് പ്രതിരോധ സമിതിയുടെ നിർദേശപ്രകാരം സിവിൽ ഏവിയേഷൻ അഫയേഴ്സാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ആയിരുന്നു ബഹ്റെെനിലേക്ക് വരുന്നവർക്ക് എയർപോർട്ടിൽ കൊവിഡ് പരിശോധന നടത്തിയിരുന്നത്. മൂന്ന് തവണയായി ആയിരുന്നു കൊവിഡ് പരിശോധന നടത്തിയിരുന്നത്. പിന്നീട് ഇത് ചുരുക്കി ഒരു തവണ ആക്കി. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ബഹ്റൈനിലെത്തുന്ന യാത്രക്കാർക്ക് ഇനിമുതൽ ക്വാറന്‍റീനും ആവശ്യമില്ല.
കൂടാതെ രാജ്യത്തേക്ക് വിനേദ സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടി വിവിധ പരിപാടികൾ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റെെൻ ടൂറിസം അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ വിനോദ സഞ്ചാരികൾക്ക് വേണ്ടിയുള്ള നിരവധി പദ്ധതികൾ ബഹ്റെെനിൽ ഒരുക്കിയിട്ടുണ്ട്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും ഇതിലൂടെ വിവിധ രാജ്യത്ത് നിന്നുള്ള ആളുകളെ ബഹ്റെെനിലേക്ക് ആകർശിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ബഹ്റൈൻ മത്സരാധിഷ്ഠിത ടൂറിസം സ്പോട്ട് ആയി കൊണ്ടുവരാൻ ആവശ്യമായ സാധ്യതകളെ കുറിച്ച് പഠിക്കുകയും അത് പ്രായോഗത്തിൽ വരുകയും ചെയ്യാൻ ആണ് ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള പദ്ധതികൾ എല്ലാം വരുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കൂടുതൽ സ്വദേശികൾക്ക് ജോലി നൽകാൻ സാധിക്കും. സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താൻ സാധിക്കും എന്നാണ് ഇതിലൂടെ വിശ്വസിക്കുന്നത്. മാർച്ച് മാസം വിപുലമായ കാമ്പയിൻ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല