![](https://www.nrimalayalee.com/wp-content/uploads/2020/03/coronavirus-Air-India-Cancelled-flights-to-five-countries.jpg)
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സർവിസുകൾ ഈ മാസം 27 മുതൽ പുനരാരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഗൾഫ് രാജ്യത്തേക്ക് ഇനി മുതൽ വിമാന സർവീസുകൾ സാധാരണ രീതിയിൽ 27 മുതൽ നടക്കുക. ഇതേ ദിവസം തന്നെ ബഹ്റൈനിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ബഹ്റെെനിൽ നിന്നും തിരുവനന്തപുരം ഒഴികെ കേരളത്തിലെ എല്ലായിടത്തേക്കും വിമാന സർവീസ് ഉണ്ടായിരിക്കും.
കേരളത്തിന് പുറമെ മംഗലാപുരത്തേക്ക് മാത്രമാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. കൂടുതൽ സ്ഥലത്തേക്ക് വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുറയും എന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.
ഞായർ, ചൊവ്വ ദിവസങ്ങളിൾ കണ്ണൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതം സർവിസുകൾ ആണ് ഉണ്ടായിരിക്കുക. എല്ലാ ചൊവ്വാഴ്ചയും രാവിലെ 10.40ന് കണ്ണൂരിലേക്ക് നേരിട്ട് സർവിസ് നടത്തും. ഞായറാഴ്ച പോകുന്നതിൽ ചെറിയ വിത്യാസം ഉണ്ടായിരിക്കും. കണ്ണൂരിലേക്കുള്ള വിമാനം മംഗളൂരു വഴിയായിരിക്കും ഞാറാഴ്ച പോകുന്നത്. മംഗളൂരു വഴി പോകുന്നതിനാൽ കണ്ണൂരിലേക്ക് ഒന്നരമണിക്കൂർ കൂടുതൽ സമയം എടുക്കും.
കോഴിക്കോട്ടേക്ക് തിങ്കളാഴ്ചയും, വെള്ളിയാഴ്ചയും ആണ് സർവീസ് ഉള്ളത്. ആഴ്ചയിൽ അഞ്ച് സർവിസാണ് ഉള്ളത്. രാവിലെ ഒമ്പതിന് ബഹ്റൈനിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.55ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്നും തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ആണ് ബഹ്റെെനിലേക്ക് സർവീസ് ഉള്ളത്. പുലർച്ചെ 5.55ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ എട്ടിന് ബഹ്റൈനിലെത്തും.
കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ബഹ്റൈനിൽ നിന്ന് വിമാനങ്ങൾ എത്തുന്നുണ്ട്. രാവിലെ ഒമ്പതിന് ബഹ്റൈനിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചകഴിഞ്ഞ് 3.55ന് കൊച്ചിയിലെത്തും. ബുധൻ, ശനി ദിവസങ്ങളിലെ സർവിസ് കോഴിക്കോട് വഴിയായിരിക്കും അതുകൊണ്ട് തന്നെ ഒന്നര മണിക്കൂർ അധികം സമയം എടുക്കും. ഇനി ബഹ്റെെനിലേക്ക് കൊച്ചിയിൽ നിന്ന് ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും വിമാന സർവീസ് ഉണ്ടായിരിക്കുക. എയർ ഇന്ത്യ ബഹ്റൈനിൽ നിന്ന് ഡൽഹിയിലേക്ക് മാത്രമാണ് നിലവിൽ സർവിസ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഡൽഹിയിലേക്ക് എയർ ഇന്ത്യ സർവിസ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല