സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്റൈനില്‍ നിന്ന് കേരളത്തിലേക്കുള്ള അവധിക്കാല വിമാന ടിക്കറ്റുകളില്‍ ഇളവ്. മുമ്പ് 160 മുതല്‍ 180 ദിനാര്‍ വരെ ഉണ്ടായിരുന്നത് ഇപ്പോള്‍120 മുതല്‍ 140 ദിനാര്വരെയായി ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്.ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ എന്നിവര്‍ മാസങ്ങള്‍ക്ക് മുമ്പെ കേരളത്തിലേക്ക് അവധിക്കാല ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതു പ്രകാരം ബുക്ക് ചെയ്തവര്‍ക്ക് മടക്കയാത്ര ഉള്‍പ്പെടെ 140 ദിനാറോളമാണ് നല്‍കേണ്ടി വന്നത്. വിവിധ വിമാന കമ്പനികളുടെ നിരവധി വിമാനങ്ങളാണ് ബഹ്റൈനില്‍ നിന്ന് ദിനം പ്രതി കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും കോഴിക്കോടേക്കും സര്‍വീസ് നടത്തുന്നുണ്ട്.
എമിറേറ്റ്സ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചി, കോഴിക്കോടേക്കും സര്‍വീസ് നടത്തുന്നുണ്ട്. വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞതോടൊപ്പം കേരളത്തിലെ നിപാ ഭീതിയും അകന്നതോടെ ചെറിയ പെരുന്നാള്‍ പ്രിയപ്പെട്ടവരോടൊപ്പം നാട്ടില്‍ ആഘോഷിക്കാന്‍ തയാറെടുക്കുകയാണ് പ്രവാസികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല