![](https://www.nrimalayalee.com/wp-content/uploads/2021/12/Bahrain-Church-Inauguration.jpg)
സ്വന്തം ലേഖകൻ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായ ‘ഔർ ലേഡി ഓഫ് അറേബ്യ’ വിശ്വാസികള്‍ക്കായി തുറന്നു നല്കി. ബഹ്റൈനിലെ 80,000ത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ ഒരു സ്വപ്നമായിരുന്നു ഈ പള്ളി. ദേവാലയത്തിന്റെ ഉദ്ഘാടനം ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ നിർവഹിച്ചു.
രാജ്യത്തെ നിരവധി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് ആണ് ഇന്നലെ നടന്നത്. ദേവാലയത്തിന്റെ കൂദാശാകർമം വെള്ളിയാഴ്ച ഇന്ന് രാവിലെ 10ന് കർദിനാൾ ലൂയിസ് അന്റാണിയോ ടാഗ്ലെ നിർവഹിക്കും. രാജാവ് സമ്മാനിച്ച 9,000 ച.മീറ്റർ സ്ഥലത്താണ് പള്ളി നരിമ്മിച്ചത്. ചടങ്ങില്‍ കുവൈത്ത് , ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെ സതേൺ അറേബ്യ വികാരി, നോർത്തേൺ അറേബ്യ വികാരി തുടങ്ങിയവരും പങ്കെടുത്തു.
മനാമയിൽനിന്ന് 20 കിലോമീറ്റർ അകലെ അവാലി മുനിസിപ്പാലിറ്റിയിൽ ആണ് പള്ളി നിലനില്‍ക്കുന്നത്. ബഹ്റൈൻ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് പളളി നിര്‍മ്മിച്ചിരിക്കുന്നത്. 23000 വിശ്വാസികളെ പള്ളിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. പള്ളിയുടെ ഇരുവശങ്ങളിലും വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 95,000 ചതുരശ്ര അടിയിൽ ആണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല