സ്വന്തം ലേഖകൻ: മെഡിക്കൽ എമർജൻസി എന്തെങ്കിലും വന്നാൽ വിളിക്കനുള്ള നമ്പർ പുറത്തിറക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഇത്തരത്തിൽ എന്തെങ്കിലും വന്നാൽ 999ൽ വിളിക്കാം . ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഏതായാലും നമുക്ക് ഈ നമ്പറിൽ വിളക്കാൻ സാധിക്കും. സഹായത്തിനായി ബന്ധപ്പെട്ടവർ ഓടിവരും.
ഓഫീസിലേക്ക് വരുന്ന ഏത് കോളുകളും വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് അധികൃതർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ കെെകാര്യം ചെയ്യാൻ വേണ്ടി നിരവധി വിദഗ്ദരായ ഉദ്യാഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആവശ്യം എത്ര ചെറുതായാലും അവർ നിങ്ങൾക്ക് അടുത്തേക്ക് ഓടിയെത്തും. എന്ത് ആവശ്യങ്ങളായാലും സഹായിക്കാൻ അവർ തയ്യാറായാണ് എത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂം മേധാവി മേജർ യാസീൻ ഇബ്രാഹിം പറഞ്ഞു. ബഹ്റെെൻ പ്രദേശിക പത്രത്തിന് നൽകിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആംബുലൻസ്, സിവിൽ ഡിഫൻസ് സേവനങ്ങൾ എല്ലാം ഈ നമ്പറിൽ വിളിച്ചാൽ ലഭ്യമാകും. മെഡിക്കൽ എമർജൻസി, തീപിടുത്തം പോലുള്ള അപകടങ്ങൾ എന്നിവയെല്ലാം ഈ നമ്പറിൽ വിളിക്കാം. രാജ്യത്തെ സ്വദേശികൾക്കും വിദേസികൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം ഒരുക്കിയിരിക്കുന്നത്. ജീവൻ അപകടത്തിലാകുന്ന എന്ത് പ്രതിസന്ധികൾ വന്നാലും നിങ്ങൾക്ക് വിളിക്കാം. ചെറിയ ആവശ്യമാണെന്ന് തോന്നിയാലും വിളിക്കാൻ മടിക്കരുത് ഉദ്യോഗസ്ഥർ സഹയത്തിനായി സ്ഥലത്തെത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂം മേധാവി മേജർ യാസീൻ ഇബ്രാഹിം വ്യക്തമാക്കി.
കുട്ടികളിൽ നിന്നും കോൾ ലഭിച്ചാൽ അത് അവഗണിക്കും. തെറ്റിവിളിച്ചതാണെങ്കിൽ ഭയപ്പെടേണ്ടതില്ല. കാര്യം പറഞ്ഞു വെച്ചാൽ മതിയാകും. ക്ഷമ ചോദിച്ച് ഫോൺ കട്ട് ചെയ്താൽ പിന്നീട് വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. മിസ് കോൾ ഏത് നമ്പറിൽ നിന്ന് വന്നാലും തിരിച്ചുവിളിക്കും. ആവശ്യത്തിന്റെ അടിയന്തരാവസ്ഥ അനുസരിച്ചായിരിക്കും നടപടികളുമായി മുന്നോട്ടുപോകുന്നത്. മുതിർന്നവർ വിളിക്കുമ്പോൾ നമ്പർ തെറ്റി പോയതാണെങ്കിൽ മാപ്പ് പറഞ്ഞു വെച്ചാൽ മതിയാകും. അബദ്ധത്തിലോ ആകാംക്ഷയിലോ ഹോട്ട്ലൈനിലേക്ക് വിളിച്ചാലും പ്രശ്നമാകില്ല. കാര്യം പറഞ്ഞാൽ മതിയാകും.
അറബിക്, ഇംഗ്ലീഷ്, ഉർദു, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ എമർജൻസിലേക്ക് വിളിച്ചാൽ സംസാരിക്കാൻ സാധിക്കും. ശാരീരിക വെല്ലുവിളികൾ നേരിടുന്ന ആളുകൾക്ക് സഹായം ആവശ്യമാണെങ്കിലും ഈ നമ്പറിൽ വിളിച്ചാൽ മതിയാകും. ഫോൺ കോൾ അല്ലാതെ വീഡിയോ കോൾ വിളിക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്ക് ആംഗ്യഭാഷയിൽ സംസാരിക്കാൻ പരിശീലനം നൽകിയിട്ടുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വീഡിയോ കോൾ ചെയ്യാം.
വിഡിയോ കാളുകൾക്കായി മൂന്ന് എമർജൻസി ലൈനുകളിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 39363999, 39373999, 39383999. എന്നീ നമ്പറുകളിൽ വിളിച്ച് സഹായം ആവശ്യപ്പെടാം. സഹായങ്ങൾക്കായി ഏറ്റവും അടുത്തുള്ള ടീമിനെ തന്നെ അയക്കാൻ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല