1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2023

സ്വന്തം ലേഖകൻ: മരുന്നുകൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ സാധിക്കില്ലെന്ന് ബഹ്റെെൻ. ഫാർമസ്യൂട്ടിക്കൽ ഏജന്‍റുമാരുടെ ലാഭം നിർണയിക്കുന്നത് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്.

മരുന്ന് എജന്‍റുകളുടെ പൂഴ്ത്തിവെപ്പ് മരുന്നുകളുടെ വില ഉയർത്താനിടയാക്കും. പാർലമെന്‍റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിയായാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. വില ഉയരുമെന്ന് പ്രതീക്ഷിച്ച് ഏജന്‍റുമാർക്കും ഫാർമസികൾക്കും ഒരു കാര്യവുമില്ല.നേരത്തെ നിർണയിച്ച വിലക്ക് മാത്രമേ മരുന്നുകൾ വിപണനം നടത്താൻ കഴിയുകയുള്ളൂവെന്ന് അറിയിച്ചു.

അതിനിടെ ഇന്റർനാഷനൽ ഇ ഗവൺമെന്റ് ഫോറം 2023ന് തിങ്കളാഴ്ച തുടക്കമാവും. ബഹ്റൈനിൽ ആണ് ഫോറം നടക്കുന്നത്. പത്താമത്തെ ഫോറം ആണ് നടക്കുന്നത്. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിൽ ആണ് ഫോറം നടക്കുന്നത്. ഫോറത്തിൽ 12ാമത് ഇ-ഗവൺമെന്റ് എക്സലന്‍സ് അവാർഡുകൾ പ്രഖ്യാപിക്കും. ഇതാദ്യമായാണ് അന്താരാഷ്ട്ര ട്രേഡ് ആൻഡ് എക്സിബിഷൻ കമ്പനിയുടെ കീഴിൽ ഇത്തരമൊരു എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

സഖീറിലെ എക്സിബിഷൻ വേൾഡിൽ നടക്കുന്ന സമ്മേളനവും എക്സിബിഷനും വരുന്ന ബുധനാഴ്ച വരെ നീണ്ടുനിൽക്കും. ബഹ്റൈനിലെ സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള കമ്പനികളും മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കാൻ എത്തും. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വിഷയാവതാരകരും ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഐടി വിദഗ്ദരും പരിപാടിയിൽ പങ്കെടുക്കാൻ എത്തും. നിർമിത ബുദ്ധിയെ കേന്ദ്രീകരിച്ചുള്ള പഠനങ്ങൾ പരിപാടികൽ എന്നിവ ചർച്ച ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.