![](https://www.nrimalayalee.com/wp-content/uploads/2019/10/Visa2.jpg)
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ ഒന്നിലധികം സൗജന്യ വിസയ്ക്ക് അംഗീകാരം നല്കി ബഹ്റൈന്‍. കിംഗ് ഫഹദ് കോസ്വെ വഴി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന വ്യവസായികള്‍, വ്യാപാരികള്‍, നിക്ഷേപകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇപ്പോള്‍ സൗജന്യ മള്‍ട്ടി എന്‍ട്രി വിസ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജിസിസി രാജ്യങ്ങളില്‍ ഒന്നില്‍ സാധുവായ എന്‍ട്രി വിസയുള്ള ആളുകള്‍ക്ക് പുതിയ വിസയ്ക്ക് അര്‍ഹത ഉണ്ടെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു. ഔദ്യോഗിക ഗസ്റ്റില്‍ പുതിയ ഉത്തരവ് അറിയിച്ചിട്ടുണ്ട്. സൗജന്യ വിസ ലഭിക്കാന്‍ വിസ ഉപയോക്താവ് രാജ്യത്ത് 30 ദിവസത്തോളം താമസിക്കണം.
എന്നാല്‍, ഫീസില്ലാതെ സമാന കാലയളവുകളിലേക്ക് അത് മാറ്റാം. ബിസിനസുകാരുടെ കുടുംബങ്ങളുടെ ജോലിക്കാര്‍, മള്‍ട്ടി- എന്‍ട്രി വിസയുള്ള വ്യാപാരികളും നിക്ഷേപകരും, എന്നിവരോടൊപ്പം യാത്ര ചെയ്യുന്നതിനാല്‍ ഈ വിസകള്‍ സ്വീകരിക്കാന്‍ ഇവര്‍ യോഗ്യരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല