1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2023

സ്വന്തം ലേഖകൻ: ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് ഡി​സം​ബ​ർ 16, 17 ദി​വ​സ​ങ്ങ​ളി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് അ​വ​ധി​യാ​യി​രി​ക്കും. ശ​നി​യാ​ഴ്ച ഔ​ദ്യോ​ഗി​ക പൊ​തു അ​വ​ധി​യാ​യ​തി​നാ​ൽ പ​ക​രം 18ന് ​അ​വ​ധി ന​ൽ​കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

അതിനിടെ ബഹ്റെെനിൽ നിന്നുള്ള യാത്രക്കാരുടെ യൂസേഴ്സ് ഫീ കൂട്ടുന്നു. ഫീ ഏഴ് ദിനാറിൽ നിന്ന് 10 ദീനാറായി ഉയർത്തിയിരിക്കുകയാണ്. ബഹ്റൈനിൽ നിന്ന് യാത്രചെയ്യുന്നവരുടെ പുതുക്കിയ യൂസേഴ്സ് ഫീ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

കൂടെ എയർപോർട്ട് അനുബന്ധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. ഒരു ദീനാറിൽനിന്ന് നാലു ദീനാറായും ആണ് ഇതിന്റെ ഫീസ് വർധിപ്പിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി 28 മുതലായിരിക്കും ചാർജ് വർധന നിലവിൽ വരുകയെന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.