![](https://www.nrimalayalee.com/wp-content/uploads/2020/09/Covid-19-Bahrain-Schools-Reopening-Guidelines.jpg)
സ്വന്തം ലേഖകൻ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബഹ്റൈനിൽ പുതിയ അധ്യയന വർഷം ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതുമായി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സ്കൂളുകളിലെ ഡയറക്ടർമാരുമായി സ്കൂൾസ് വിഭാഗം ജനറൽ ഡയറക്ടർ ഡോ. മുഹമ്മദ് മുബാറക് ബിൻ അഹ്മദ് ചർച്ച നടത്തി. ആഗസ്റ്റ് അവസാനം വരെ സ്കൂൾ ഡയറക്ടർമാരുമായി ചർച്ച തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ അധ്യയനവർഷത്തിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. വിദ്യാഭ്യാസ ഗുണിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ കഴിവുകൾ വളർത്തുന്നതിനും ഊന്നൽ നൽകും. കഴിഞ്ഞ വർഷത്തേത് പോലെതന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പഠനമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ സമയത്ത് ബഹ്റൈനിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മികച്ച രീതിയിലായിരുെന്നന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയും ബഹ്റൈനിലെ ഓഫിസ് മേധാവിയുമായ ഡോ. തസ്നിം അറ്റാത്രാ അഭിപ്രായപ്പെട്ടിരുന്നു. വിദ്യാഭ്യാസമന്ത്രി ഡോ. മജീദ് ബിൻ അലി അൽ-നുഐമിയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാൻ സ്വീകരിച്ച നടപടികൾ പ്രശംസനീയമാണ്. രണ്ടു മന്ത്രാലയങ്ങളുടെയും അടുത്ത സഹകരണം ആരോഗ്യകരമായ സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചു.
എല്ലാ വിദ്യാർഥികൾക്കും വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങളെക്കുറിച്ചും അവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപ്പാക്കിയ മുൻകരുതലുകളും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. വിദ്യാഭ്യാസ പോർട്ടൽ, ടെലിവിഷൻ, യൂട്യൂബ് ചാനലുകൾ തുടങ്ങിയവ വഴി മന്ത്രാലയം നൽകിയ ഓൺലൈൻ വിദ്യാഭ്യാസ സേവനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല