1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2021

സ്വന്തം ലേഖകൻ: ജോലികള്‍ ബഹ്റൈനികള്‍ക്ക് മാത്രം നല്‍ക്കുന്ന പുതിയ നിയമത്തിന് ബഹ്റൈന്‍ പാർലമെൻറ് കരട് ബിൽ പാസാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലും, സര്‍ക്കാറിന് 50 ശതമാനത്തിലധികം വിഹിതമുള്ള സ്ഥാപനങ്ങളിലും ആണ് ജോലികൾ ബഹ്റൈനികൾക്ക് മാത്രമാക്കാൻ വ്യവസ്ഥ ചെയ്യുന്നത്. ഇതു സംബന്ധിച്ച കരട് ബിൽ പാർലമെൻറ് പാസാക്കി. സർക്കാർ ആറു മാസത്തിനുള്ളിൽ ഇതു സംബന്ധിച്ച് പഠനം നടത്തണം. പിന്നീട് ദേശീയ അസംബ്ലിയുടെ പരിഗണനക്ക് വിടണം എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ജോലിക്ക് യോഗ്യരല്ലാത്ത ബഹ്റൈനികളെ കിട്ടിയില്ലെങ്കില്‍ മാത്രം വിദേശികളെ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമിക്കാം. ബിൽ അവതരണത്തിനിടെ കഴിഞ്ഞ ദിവസം പാർലമെൻറിൽ വലിയ ചര്‍ച്ചയാണ് ഇതു സംബന്ധിച്ച് നടന്നത്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു നിബന്ധനയുമായി ബഹ്റൈന്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. മന്ത്രിമാർ ശക്തമായ നടപടികൾ ഇക്കാര്യത്തില്‍ സ്വീകരിക്കണം. പലരും വിഷയത്തിന്‍റെ ഗൗരവം ഇപ്പോഴും മനസിലാക്കിയിട്ടില്ലെന്ന് മുഹമ്മദ് അൽ അബ്ബാസി വിമർശിച്ചു.

ബഹ്റെെനില്‍ സ്വദേശികളെക്കാളും കൂടുതല്‍ വിദേശികള്‍ ആണ് ബിസിനസ് രംഗത്ത് ഉള്ളത്. പല രാജ്യങ്ങളില്‍ നിന്നും ബഹ്റെെനില്‍ എത്തി ബിസിനസ് കെട്ടിപടുത്തവര്‍ ആണ് കൂടുതല്‍ പേരും.വിവേചനം പാടില്ലെന്ന് അന്താരാഷ്ട്ര കരാറുകൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വദേശികള്‍ക്ക് രാജ്യത്ത് തൊഴില്‍ നല്‍കാനുള്ള അധികൃതരുടെ തീരുമാനം വിദേശികളായ ബിസിനസുകാര്‍ക്ക് മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. വിവിധ പദവികൾ ഏറ്റെടുക്കാൻ യോഗ്യരായ ബഹ്റൈനികൾക്ക് തൊഴിൽ ലഭ്യമാക്കണമെന്നാണ് ഇപ്പോള്‍ അധികൃതര്‍ ലക്ഷ്യം വെക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.