1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2022

സ്വന്തം ലേഖകൻ: പുതുവത്സരാവധി പ്രഖ്യാപിച്ച് ബഹ്റെെൻ. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറപ്പെടുവിച്ചത്. രാജ്യത്തെ സർക്കാർ, പൊതുസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ജനുവരി ഒന്നിന് ആണ് അവധി നൽകിയിരിക്കുന്നത്.

അതേസമയം, ജിസിസി രൂപവത്കരണത്തിന്‍റെ 40 വർഷം പൂർത്തിയായതോടനുബന്ധിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കി ബഹ്റെെൻ. ജിസിസി കൂടായ്മ രൂപവത്കണസമയത്തുണ്ടായിരുന്ന രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളാണ് ഈ സ്റ്റാമ്പിലുള്ളത്. 1981ലാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അടയാളപ്പെടുത്തുന്ന ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സമാനമായ തരത്തിൽ മറ്റു രാജ്യങ്ങളും ഇത്തരത്തിൽ സ്റ്റാമ്പുകൾ ഇറക്കും. നാല് ദീനാർ വിലവരുന്ന എട്ട് സ്റ്റാമ്പുകളാണ് ബഹ്റെെൻ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ ബഹ്റെെനിൽ ഈ സ്റ്റാമ്പ് ലഭിക്കും. മ്യൂസിയത്തിലും മുഴുവൻ പോസ്റ്റ് ഓഫിസുകളിലും സ്റ്റാമ്പ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തെ നിയമം ശക്തമാക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് ഇപ്പോൾ ബഹ്റെെൻ. തെറ്റ് ചെയ്യുന്നവർക്ക് ശക്തമായ ശിക്ഷ നടപ്പാക്കുന്നു എന്ന് മാത്രമല്ല, നാട് കടത്തൽ നടപടികൾ ശക്തമായി തന്നെ പുരോഗമിക്കുന്നുണ്ട്. രാജ്യത്തിന്റെ പൊതു സംസ്കാരം ലംഘിച്ചതിന്റെ പേരിൽ 22 പേർ കഴിഞ്ഞ ദിവസം പിടിയിലായി. വരും ദിവസങ്ങളിൽ ഇനിയും ശക്തമായി തെരച്ചിൽ നടത്തുമെന്ന് അധകൃതർ അറിയിച്ചു.

രാജ്യത്തെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. പോലീസ് ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. കണ്ടെത്തുന്ന പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരുകയാണെന്ന അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.