1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2022

സ്വന്തം ലേഖകൻ: ബഹ്റൈനിലെ ആ​ശു​പ​ത്രി​ക​ളി​ൽ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ അ​നു​പാ​തം 63 ശ​ത​മാ​ന​മാ​ണെ​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ്​ സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 88 ശ​ത​മാ​ന​മാ​ണ്​ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം. ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ത്തി​രു​ന്നു. ത​ങ്ങ​ളു​ടെ 86 ജീ​വ​ന​ക്കാ​രി​ൽ 85 പേ​രും സ്വ​ദേ​ശി​ക​ളാ​ണെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ത​ദ്ദേ​ശീ​യ തൊ​ഴി​ൽ ശ​ക്​​തി​യെ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ്​ കോ​​മേ​ഴ്​​സി​ൽ പ്ര​ത്യേ​ക സ​മി​തി​യു​ണ്ടാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​​ന്ത്രാ​ല​യം, തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഔ​ഖാ​ഫ്​ മ​​​ന്ത്രാ​ല​യം, സി​വി​ൽ സ​ർ​വി​സ്​ ബ്യൂ​റോ എ​ന്നി​വ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ക്കെ​ടു​ത്തു.

അതിനിടെ ബഹ്റെെൻ പ്രഖ്യാപിച്ച ഗോൾഡൻ വിസ പദ്ധതിയ്ക്ക് വൻ വരവേൽപ്പ്. പുതിയ വിസ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വലിയ രീതിയിൽ വഴിയെരുക്കുമെന്നാണ് വിലയിരുത്തൽ. 10 വർഷം ആണ് ഗോൾഡൻ വിസയുടെ കാലാവധി. നിശ്ചിത ഇടവേളകളിൽ വിസ പുതുക്കേണ്ട ആവശ്യം ഇല്ല. 10 വർഷത്തേക്ക് രാജ്യത്ത് സുഖമായി ബിസിനസ് ചെയ്യാം. ഇത് നിരവധി സംരംഭകരെ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.